Gulf

ഷാര്‍ജയില്‍ യുവാക്കള്‍ക്ക് മയക്ക് മരുന്ന് നല്‍കുന്ന ഡോക്ടര്‍ പിടിയില്‍

മയക്ക് മരുന്ന് ആവശ്യക്കാരായ യുവാക്കള്‍ക്ക് മയക്ക് മരുന്ന് കുറിച്ച് നല്‍കുന്ന മനോരോഗ വിദഗ്ദ്ധനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.

ഷാര്‍ജയില്‍ യുവാക്കള്‍ക്ക് മയക്ക് മരുന്ന് നല്‍കുന്ന ഡോക്ടര്‍ പിടിയില്‍
X

ഷാര്‍ജ: മയക്ക് മരുന്ന് ആവശ്യക്കാരായ യുവാക്കള്‍ക്ക് മയക്ക് മരുന്ന് കുറിച്ച് നല്‍കുന്ന മനോരോഗ വിദഗ്ദ്ധനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു ഡോക്ടര്‍ കുറിപ്പുകള്‍ നല്‍കിയിരുന്നത്. അധികൃതര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഷാര്‍ജ പോലീസിന്റെ മയക്ക് മരുന്ന് വിരുദ്ധ സേനയിലെ അംഗങ്ങളും യുഎഇ ആരോഗ്യ മന്താലയത്തിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് മയക്ക് മരുന്ന് കുറിപ്പ് നല്‍കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനായി ഒരാളെ അയക്കുകയായിരുന്നു. നാര്‍ക്കോട്ടിക്ക് മരുന്നിന്റെ കുറിപ്പ് ലഭിച്ചതോടെ ഡോക്ടറെ കയ്യോടെ പിടികൂടുകയായിരുന്നു. വൈദ്യ ശാസ്ത്ര തത്വം ലംഘിച്ച ഡോക്ടറുടെ ലൈസന്‍സും ആരോഗ്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it