ഷാര്‍ജയില്‍ ആളപായമില്ലാതെ ഈദാഘോഷിച്ചു
ഒരു അപകട മരണവും കൂടാതെ ഷാര്‍ജയില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചാതായി ഷാര്‍ജ പോലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
BY AKR2 Aug 2020 5:01 PM GMT

X
AKR2 Aug 2020 5:01 PM GMT
ഷാര്‍ജ: ഒരു അപകട മരണവും കൂടാതെ ഷാര്‍ജയില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചാതായി ഷാര്‍ജ പോലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലായി ഷാര്‍ജ പോലീസ് കണ്‍ട്രോള്‍ റൂം 12,313 ഫോണ്‍ കാളുകള്‍ റീസീവ് ചെയ്തു. റീസീവ് ചെയ്ത കാളുകളില്‍ കൂടുതലും ചെറിയ അപകടങ്ങളായിരുന്നുവെന്ന് ഷാര്‍ജ പോലീസിന്റെ സെന്ററല്‍ ഓപ്പറേഷന്‍ വിഭാഗം മേധാവി കേണല്‍ ജാസിം ബിന്‍ ഹദ്ദ വ്യക്തമാക്കി. ഫോണ്‍ കാളുകള്‍ റീസീവ് ചെയ്ത് 5 മിനിറ്റനകം സംഭവ സ്ഥലത്ത് എത്തിപ്പെടുന്ന സംവിധാനമാണ് ഷാര്‍ജ പോലീസ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ പ്രധാന പാതകളിലെ തിരക്കിന് പകരം കൂടുതലും പാര്‍ക്കുകളിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. പെരുന്നാള്‍ ദിനങ്ങള്‍ ഒരു അപകടവും വരുത്താതെ സൂക്ഷിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കേണല്‍ ജാസിം ബിന്‍ ഹദ്ദ പ്രത്യേക നന്ദി അറിയിച്ചു.
Next Story
RELATED STORIES
വിംബിള്ഡണ്; ഇഗയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് അലീസേ കോര്ണറ്റ്
2 July 2022 6:14 PM GMTവിംബിള്ഡണ്; കരോലിന പ്ലിസ്കോവ പുറത്ത്
1 July 2022 6:34 AM GMTവിംബിള്ഡണില് വന് അട്ടിമറികള്; റഡാകാനു, മുറെ പുറത്ത്
30 Jun 2022 6:48 AM GMTവിംബിള്ഡണ്; സെറീനാ വില്ല്യംസിന്റെ മോഹങ്ങള്ക്ക് തിരിച്ചടി. ആദ്യ...
29 Jun 2022 4:06 AM GMTപ്രായം 40; റാങ്ക് 1,204; 24ാം ഗ്രാന്സ്ലാം ലക്ഷ്യമിട്ട് സെറീന...
22 Jun 2022 11:22 AM GMTവിംബിള്ഡണ്; യുകി ഭാംബ്രിയും രാംകുമാറും ഇന്നിറങ്ങും
20 Jun 2022 8:56 AM GMT