പാചക വാതകം ലീക്കായി ദുബയില്‍ റസ്റ്റാറണ്ടില്‍ പൊട്ടിത്തെറി
പാചക വാതക സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് ദുബയിലെ റസ്റ്റാറണ്ടില്‍ പൊട്ടിത്തെറി. ദുബയ് ഖിസൈസിലുള്ള ദമാസ്‌ക്കസ് റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് സമീപത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് റസ്റ്റാറണ്ടുകളും ഒരു ഫാര്‍മസിയും ഒരു സലൂണിനും കേട്പാട് സംഭവിച്ചു.
BY AKR13 July 2020 1:10 PM GMT

X
AKR13 July 2020 1:10 PM GMT
ദുബയ്: പാചക വാതക സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് ദുബയിലെ റസ്റ്റാറണ്ടില്‍ പൊട്ടിത്തെറി. ദുബയ് ഖിസൈസിലുള്ള ദമാസ്‌ക്കസ് റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് സമീപത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് റസ്റ്റാറണ്ടുകളും ഒരു ഫാര്‍മസിയും ഒരു സലൂണിനും കേട്പാട് സംഭവിച്ചു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന 3 കാറുകളും തകര്‍ന്നിട്ടുണ്ട്. സംഭവം വെളുപ്പിന് 4 മണിക്ക് ആയതിനാല്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഖിസൈസ് പോലീസ് ഉപമേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ ഹലീം അല്‍ ഹാഷിമി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. പിന്നീട് ആളുകളെ തിരിച്ച് താമസിപ്പിക്കുകയും ചെയ്തു. കടുത്ത ചൂട് അനുഭവപ്പെടുന്ന ഈ സമയത്ത് റസ്റ്റാറണ്ട് നടത്തിപ്പുകാര്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT12 വയസില് താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന് കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില് ബസില് നഗ്നതാ പ്രദര്ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്
1 Jun 2023 8:35 AM GMT