ദുബയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് തുടങ്ങി. ഇന്ത്യക്കാര്‍ കോവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
നാല് മാസത്തെ ഇടവേളക്ക് ശേഷം ദുബയിലേക്ക് വീണ്ടും സന്ദര്‍ശകരെത്തുന്നു. കോവിഡ്-19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ദുബയ് വിമാനത്താവളം അടച്ചിട്ടിരുന്നത്.

ദുബയ്: നാല് മാസത്തെ ഇടവേളക്ക് ശേഷം ദുബയിലേക്ക് വീണ്ടും സന്ദര്‍ശകരെത്തുന്നു. കോവിഡ്-19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ദുബയ് വിമാനത്താവളം അടച്ചിട്ടിരുന്നത്. ദുബയിലേക്ക് വരുന്ന വിനോദ സഞ്ചാരികളായ ഇന്ത്യക്കാരടക്കം 10 രാജ്യങ്ങളിലെ പൗരന്മാര് 4 ദിവസത്തിനുള്ളില്‍ കോഡിഡ് പരിശോധ നടത്തി വൈറസ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് വ്യാപനം തടയാന്‍ ശ്രമിക്കുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്ത നഗരങ്ങളിലൊന്നായിരുന്നു ദുബയ്. രോഗം കണ്ടെത്തുന്നവര്‍ക്ക് സൗജന്യ ചികില്‍സയും നക്ഷത്ര ഹോട്ടലുകളില്‍ സൗജന്യമായി ക്വോറന്റെന്‍ സൗകര്യം ഒരുക്കിയും ആയിരുന്നു ദുബയ് സര്ക്കാന് പകര്‍ച്ചവ്യാധിയെ നേരിട്ടിരുന്നത്. ലോക പ്രശസ്ഥമായ എക്സിബിഷനും മറ്റും നടത്തുന്ന ദുബയ് വേള്‍ഡ് ട്രേഡ് സെന്റര്‍ 3,000 രോഗികളെ ചികില്സിക്കുന്ന ഫീല്‍ഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു ദുബയ് ചെയ്തിരുന്നത്. ഈ ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയെ കൂടി രണ്ട് ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരുന്ന ആശുപത്രികളെല്ലാം തന്നെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT