ബിആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുന്നു.
കോടികള്‍ വഞ്ചന നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്‌സ്‌ചെയിഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ബിആര്‍ ഷെട്ടി എന്ന ബാവഗുത്തു രഘുറാം ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്ററല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി.

അബുദബി: കോടികള്‍ വഞ്ചന നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ എന്‍എംസി, യുഎഇ എക്‌സ്‌ചെയിഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ബിആര്‍ ഷെട്ടി എന്ന ബാവഗുത്തു രഘുറാം ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യുഎഇ സെന്ററല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഈ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളും മരവിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലണ്ടന്‍ സ്‌റ്റേക്ക് എക്‌സ്‌ചെയിഞ്ചിനെ വഞ്ചിച്ചതിനും ബിആര്‍ ഷെട്ടിക്കെതിരെ ലണ്ടനില്‍ നേരെത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷെട്ടിയുടെയും അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും യുഎഇ സെന്ററല്‍ ബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ എക്‌സ്‌ചെയ്ഞ്ച് സെന്ററിന് യുഎഇയില്‍ മാത്രം നൂറ് കണക്കിന് ശാഖകളുണ്ട്. സാമൂഹിക പ്രവര്‍ത്തകരെ ദുര്‍വിനിയോഗം ചെയ്തായിരുന്നു ഇദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജനപ്രിയരാകാന്‍ ശ്രമിച്ചിരുന്നത്. മറ്റു എക്‌സ്‌ചെയിഞ്ചുകളേക്കാള്‍ കൂടുതല്‍ നിരക്കും വാങ്ങിയായിരുന്നു ഇദ്ദേഹം പണ വിനിമയം നടത്തിയിരുന്നത്. ഇന്ത്യ ആസ്ഥാനമാക്കി പുതിയ ബാങ്ക് തുടങ്ങാനുള്ള ശ്രമവും ഷെട്ടി നടത്തിയിരുന്നു. 1942 ല്‍ കര്‍ണ്ണാടകയിലെ ഉടുപ്പിയില്‍ ജനിച്ച ഷെട്ടി 1973 ല്‍ അബുദബിയില്‍ മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആയി ജോലി നോക്കിയാണ് ഗള്‍ഫ് ജീവിതം ആരംഭിക്കുന്നത്. 2015 ല്‍ ഫോബ്‌സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഷെട്ടിയും ഇടം കണ്ടെത്തിയിരുന്നു. 2009 ല്‍ ഷെട്ടിക്ക് പത്ശ്രീ പുരസ്‌ക്കാരവും ലഭിച്ചിരുന്നു
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT