ദുബയില്‍ മുസ്ലിങ്ങളെ വംശീയമായി അധിക്ഷേപിച്ച കര്‍ണ്ണാടക സ്വദേശിക്കെതിരെ നടപടി
മുസ്ലിംങ്ങളെ വംശീയമായി നീചമായ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കര്‍ണ്ണാടക സ്വദേശിക്കെതിരെ പോലീസ് കേസ്. കൂടാതെ അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതായും കമ്പനി അധികൃതര്‍ അറിയിച്ചു.

ദുബയ്: മുസ്ലിംങ്ങളെ വംശീയമായി നീചമായ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കര്‍ണ്ണാടക സ്വദേശിക്കെതിരെ പോലീസ് കേസ്. കൂടാതെ അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതായും കമ്പനി അധികൃതര്‍ അറിയിച്ചു.കര്‍ണ്ണാടകയിലെ ദാവന്‍ഗരൈക്ക് സമീപമുള്ള രണബെന്നൂര്‍ സ്വദേശിയും ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംറില്‍ എന്ന സ്ഥാപനത്തില്‍ ഇന്റഗ്രേറ്റഡ് ഫാസിലിറ്റീസ് മാനേജ്‌മെന്റ് വിഭാഗത്തില്‍ ടീം ലീഡറായി ജോലി നോക്കിയിരുന്ന രാകേഷ് ബി കിട്ടുമര്‍ത്തിക്കെതിരെയാണ് പോലീസും കമ്പനിയും നടപടി സ്വീകരിച്ചിരിക്കുന്നത്. ബിജെപി അംഗവും കൂടിയാണ് രാകേഷ്.

മതപരമായും വംശീയമായും അധിക്ഷേപിക്കുന്ന ഒരു ജീവനക്കാരെയും തങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും എംറില്‍ സിഇഒ സ്റ്റുആര്‍ട്ട് ഹാരിസണ്‍ പറഞ്ഞു. വിവരം കിട്ടിയ ഉടനെ തന്നെ കാര്യങ്ങള്‍ ബോധ്യമായ ഉടനെ തന്നെ സ്ഥാപനത്തില്‍ നിന്നും പിരിച്ച് വിടുകയും പോലീസിനെ നേരിട്ട് ഏല്‍പ്പിച്ച് കൊടുക്കുകയും ചെയ്യുമെന്ന് അദ്ദഹം വ്യക്തമാക്കി. വര്‍ഷങ്ങളായി വ്യത്യസ്ഥ രാജ്യക്കാരും വിവിധ മതക്കാരുമായി 8500 പേര്‍ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിനകത്തും പുറത്തും ഇത്തരം വംശീയമായി അധിക്ഷേപിക്കുന്ന വ്യക്തികളെ ഒരിക്കലും തങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT