യാത്രക്കാരില്ല. കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് റദ്ദാക്കിയേക്കും ഉദ്യോഗസ്ഥരുടെ നടപടി തിരിച്ചടിയാകുന്നു

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാന കമ്പനികള്‍ക്ക് കൊറോണ വൈറസ് ബാധ ഇരുട്ടടിയാകുന്നു. കോഴിക്കോട് അടക്കമുള്ള സെക്ടറില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് റദ്ദാക്കാനുള്ള നീക്കം നടക്കുന്നു. ഖത്തര്‍ എയര്‍വെയ്‌സിലും സ്‌പൈസ് ജെറ്റ് വിമാനത്തിലും കൊറോണ വൈറസ് ബാധിച്ച യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന വാര്‍ത്ത ജില്ലാ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് വിമാന കമ്പനികള്‍ തങ്ങളുടെ സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് വരെയുള്ള നീക്കം നടത്തുന്നത്. അതത് പ്രദേശത്തെ ഉത്തരാവാദപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ യാത്രക്കാരുടെ പട്ടികയും അവര്‍ ഇരുന്നിരുന്ന സീറ്റ് നമ്പര്‍ വരെ കൊടുക്കാന്‍ സന്നദ്ധമായിട്ടും സോഷ്യല്‍ മീഡിയയിലൂടെ യാത്രക്കാരെ പരിഭ്രാന്തരാക്കുകയായിരുന്നു. കൊറോണ ബാധിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ വിമാനത്താവളത്തിലെ എയര്‍ലൈന്‍ ഓഫീസ്, കസ്റ്റംസ്, എമിഗ്രേഷന്‍, ആരോഗ്യ മന്ത്രാലയം തുടങ്ങിയ സെക്ഷനില്‍ ലഭ്യമായിരിക്കെ ഉന്നത ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി കൊണ്ടിരിക്കുകയാണന്ന് ഒരു ഉന്നത എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നൂറു കണക്കിന് യാത്രക്കാരെ വഹിക്കുന്ന വഹിക്കുന്ന വിമാനത്തില്‍ വിരലില്‍ എണ്ണാവുന്ന യാത്രക്കാര്‍ മാത്രമായി ചുരുങ്ങിയതോടെ ഇന്ധനം നിറക്കാനുള്ള ചിലവ് പോലും ഒത്ത് പോകാത്തതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ സര്‍വ്വീസ് റദ്ദാക്കാന്‍ പോകുന്നത്.
RELATED STORIES
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMT