സുരക്ഷക്ക് ആദ്യമായി വാട്‌സ്ആപ്പുമായി ഷാര്‍ജ പോലീസ്
പൊതുജനങ്ങളുടെ സുരക്ഷക്കായി വാട്‌സ്ആപ്പ് സംവിധാനം പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ പോലീസായി മാതൃകയായിരിക്കുകയാണ് ഷാര്‍ജ പോലീസ്.
BY AKR3 Feb 2020 4:55 PM GMT

X
AKR3 Feb 2020 4:55 PM GMT
ഷാര്‍ജ: പൊതുജനങ്ങളുടെ സുരക്ഷക്കായി വാട്‌സ്ആപ്പ് സംവിധാനം പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ പോലീസായി മാതൃകയായിരിക്കുകയാണ് ഷാര്‍ജ പോലീസ്. 'അഔന്‍' എന്ന പേരില്‍ നടപ്പാക്കുന്ന ഈ സംവിധാനം ഷാര്‍ജ പോലീസ് ആസ്ഥാനത്തില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ പോലീസ് കമാന്റര്‍ ജനറല്‍ മേജര്‍ ജനറല്‍ സൈഫ് അല്‍ സരി അല്‍ ഷംസി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഡപ്യൂട്ടി കമാന്റര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല മുബാറക്ക് ബിന്‍ ആമിര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. 24 മണിക്കൂറും സജീവമായ ഈ നമ്പറില്‍ 065633333 അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് ജനകീയമായ ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍ തങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഷാര്‍ജ പോലീസ് മേധാവി പറഞ്ഞു.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT