Gulf

പ്രവാസികള്‍ നികുതി നല്‍കേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യയിലും മറ്റു രാജ്യങ്ങളിലും കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ തങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്ന് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍.

പ്രവാസികള്‍ നികുതി നല്‍കേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍
X

ദുബയ്: പശ്ചിമേഷ്യയിലും മറ്റു രാജ്യങ്ങളിലും കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ തങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്ന് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. നേരെത്തെ പ്രവാസി ഇന്ത്യക്കാരില്‍ നിന്നും ടാക്‌സ് ഈടാക്കുമെന്ന് കേന്ദ്ര മന്ത്രിസഭ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വരുമാനം ലഭിക്കുന്ന വ്യവസായികള്‍ വിദേശ വരുമാനമാണന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നവരെ മനസ്സിലാക്കാനാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് ഇന്ത്യന്‍ സാമ്പത്തിക മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിദേശത്ത് ശരിയായ നിലയില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിയും ടാക്‌സ് നല്‍കേണ്ടതില്ല. നികുതി വെട്ടിക്കാന്‍ വേണ്ടി പ്രവാസികളായി ചമയുന്നവരെ പിടികൂടാനാണ് പുതിയ നിയമമെന്ന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it