Gulf

കഴിഞ്ഞ വര്‍ഷം ദുബയിലെത്തിയത് അഞ്ചര കോടി യാത്രക്കാര്‍

കഴിഞ്ഞ വര്‍ഷം ദുബയിലെത്തിയത് അഞ്ചര കോടി യാത്രക്കാരാണെന്ന് ദുബയ് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 3.63 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ദുബയ്: കഴിഞ്ഞ വര്‍ഷം ദുബയിലെത്തിയത് അഞ്ചര കോടി യാത്രക്കാരാണെന്ന് ദുബയ് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 3.63 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യാത്രക്കാരില്‍ 50,483,195 പേര്‍ ദുബയ് രാജ്യാന്തര വിമാനത്താവളത്തിലൂടെയാണ് യാത്ര നടത്തിയതെന്ന് ദുബയ് എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി അറിയിച്ചു. ഏറ്റവും വേഗത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനത്തിലൂടെ 12,153,603 യാത്രക്കാരാണ് നടപടി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഉപയോക്താക്കളുടെ കാര്യത്തില്‍ 7.89 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

റോഡ് മാര്‍ഗ്ഗം 1,866,804 സഞ്ചാരികള്‍ ദുബയിലേക്കെത്തുകയും 1,784 പേര്‍ പുറം രാജ്യങ്ങളിലേക്ക് പോകുകയും ചെയ്തു. കപ്പല്‍ മാര്‍ഗം എത്തിയത് 856,214 സന്ദര്‍ശകരാണ്. വകുപ്പ് എന്ററി ആന്‍ഡ് റസിഡന്‍സി വിസകളില്‍ 16,575,844 നടപടികളാണ് പൂര്‍ത്തികരിച്ചത്. ഇതില്‍ 13,897,133 താമസ വിസകള്‍ പുതിയതായി അനുവദിക്കുകയും 1,678,711 വിസകള്‍ പുതുക്കി നല്‍കുകയും ചെയ്തു. 4,602,711 തുടര്‍ നടപടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 4,502 ,514 സന്ദര്‍ശക വിസകളാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. എക്‌സ്‌പോ 2020 നടക്കുന്ന ദുബയിലേക്ക് ഈ വര്‍ഷം വന്‍ സന്ദര്‍ശക പ്രവാഹമാണ് രാജ്യം പ്രതിക്ഷിക്കുന്നത് .

Next Story

RELATED STORIES

Share it