Gulf

അബുദബിയില്‍ എല്ലാ രോഗികള്‍ക്കും അടിയന്തിര ചികില്‍സ നല്‍കണം

അബുദബി എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളും രോഗികള്‍ക്ക് അടിയന്തിര ചികില്‍സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി അബുദബി മീഡിയ ഓഫീസ് അറിയിച്ചു.

അബുദബിയില്‍ എല്ലാ രോഗികള്‍ക്കും അടിയന്തിര ചികില്‍സ നല്‍കണം
X

അബുദബി: അബുദബി എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളും രോഗികള്‍ക്ക് അടിയന്തിര ചികില്‍സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി അബുദബി മീഡിയ ഓഫീസ് അറിയിച്ചു. ആരോഗ്യ പരിരക്ഷയും പണവും ഇല്ലാതെ തന്നെ അടിയന്തിര ചികില്‍സ നല്‍കിയിരിക്കണം. അല്‍ അയിനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ പണം നല്‍കാത്തതിന് തുടര്‍ന്ന് തന്റെ മകന് ചികില്‍സ നിഷേധിച്ചതായി ഒരു പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. ജോര്‍ദ്ദാന്‍ പൗരനായ പിതാവ് തന്റെ മകനുമായി ആശുപത്രിയിലെത്തിയെങ്കിലും ഇന്‍ഷ്യൂറന്‍സിന്റെ കാലാവധി തീര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പിതാവിനോട് 10000 ദിര്‍ഹം കെട്ടി വെക്കാന്‍ ആശുപത്രി ആവശ്യപ്പെടുകയായിരുന്നു. കയ്യില്‍ രണ്ടായിരം ദിര്‍ഹം മാത്രം ഉണ്ടായിരുന്നത് കൊണ്ട് ഈ കുട്ടിക്ക് ചികില്‍സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കരീം എന്ന ബാലന്‍ 5 ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ചികില്‍സ നിഷേധിച്ച രണ്ട് ആശുപത്രികള്‍ക്കെതിരെ ഈ പിതാവ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it