മൂന്ന് മാസമായി അബോധാവസ്ഥയിലായ മലയാളിയെ നാളെ നാട്ടിലെത്തിക്കും
മൂന്ന് മാസത്തോളമായി ഷാര്‍ജ അല്‍ ഖാസിമിയ ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി ഉണ്ണികണ്ടത്ത് സലാമിനെ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.ആറു മാസങ്ങള്‍ക്കുമുമ്പ് ഷാര്‍ജയിലെത്തിയ സലാമിന് ലേബര്‍ ക്യാമ്പിലേക്ക് മെസ്സുണ്ടാക്കികൊടുക്കുന്ന ജോലിയായിരുന്നു.
ഷാര്‍ജ: മൂന്ന് മാസത്തോളമായി ഷാര്‍ജ അല്‍ ഖാസിമിയ ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി ഉണ്ണികണ്ടത്ത് സലാമിനെ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.ആറു മാസങ്ങള്‍ക്കുമുമ്പ് ഷാര്‍ജയിലെത്തിയ സലാമിന് ലേബര്‍ ക്യാമ്പിലേക്ക് മെസ്സുണ്ടാക്കികൊടുക്കുന്ന ജോലിയായിരുന്നു. നെഞ്ചിലുണ്ടായ അണു ബാധയുണ്ടായതിനെ തുടര്‍ന്ന് രണ്ട് ബ്ലോക്കുണ്ടാവുകയും പിന്നീട് ഹൃദയാഘാതം സംഭവിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകുകയാണുമുണ്ടായത്. മൂന്ന് മാസത്തോളമായി ഇദ്ദേഹം ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഷാര്‍ജയിലുള്ള ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇടപെട്ട സാമൂഹ്യക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി വിഷയം ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് രോഗിയെ നാട്ടിലേക്കെത്തിക്കുന്നതിന്റെ മുഴുവന്‍ ചെലവുകളും ദുബയ് ഇന്ത്യന്‍. കോണ്‍സുലേറ്റാണ് വഹിക്കുന്നത്. നസീര്‍ വാടാനപ്പള്ളിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രോഗിയുടെ അല്‍ ഖാസിമിയ ഹോസ്പിറ്റലിലെ രണ്ട് ലക്ഷത്തി മുപ്പതിനായിരം ദിര്‍ഹംസ് അധികൃതര്‍ ഒഴിവാക്കി കൊടുക്കുകയും ചെയ്തു.തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിയായ സലാമിന് ഇരുപത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമാണുള്ളത്. സലാമിനെ തുടര്‍ ചികിത്സക്കായി തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടു പോകുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍,നിസാര്‍ പട്ടാമ്പി,ഫൈസല്‍ കണ്ണോത്ത് എന്നിവര്‍ ആശുപത്രിയില്‍ സലാമിനെ സന്ദര്‍ശിച്ചു.
RELATED STORIES
നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTദുബയ് വിമാനത്താവളത്തിലെ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടര്‍...
24 May 2023 8:59 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMTപ്രവാസലോകത്ത് ഒരുമിച്ച ആറുപേര്‍ ഒന്നിച്ച് യാത്രാവുന്നു; ചേതനയറ്റ...
20 May 2023 7:14 AM GMTപത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു
18 May 2023 6:29 PM GMTകെഎംസിസി ബഹ്റയ്ന് 45ാം വാര്‍ഷികാഘോഷം ഇന്ന്
5 May 2023 11:57 AM GMT