മൂത്തേടം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

മൂത്തേടം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ: മൂത്തേടം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. മൂത്തേടം കാരാപ്പുറം ചെമ്മൻതിട്ട സ്വദേശി വട്ടകണ്ടൻ മുജീബാണ് (43) സൗദിയിലെ റാബിക്കിൽ ഇന്നലെ വൈകിട്ട് വാഹനാപകടത്തിൽ മരിച്ചത്. ജിദ്ദയിൽനിന്ന് കച്ചവട സാധനവുമായി യാമ്പുവിൽ പോയി തിരിച്ചു വരുമ്പോൾ ട്രക്കുമായി ഇദ്ദേഹത്തിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. മയ്യിത്ത് റാബിഗ് ജനറൽ ഹോസ്‌പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിലാണ് മുജീബ് ജോലി ചെയ്ത് വന്നിരുന്നത്.

RELATED STORIES

Share it
Top