ജിദ്ദക്ക് സമീപം ഇറാന്‍ എണ്ണക്കപ്പലില്‍ മിസൈല്‍ ആക്രമണം.
ഇറാന്‍ എണ്ണക്കപ്പലില്‍ പൊട്ടിത്തെറി. ചെങ്കടലില്‍ ജിദ്ദ തുറമുഖത്ത് നിന്നും 97 കി.മി അകലെ വെച്ചാണ് പൊട്ടിത്തെറി ഉണ്ടായത്.
ജിദ്ദക്ക് സമീപം ഇറാന്‍ എണ്ണക്കപ്പലില്‍ മിസൈല്‍ ആക്രമണം.
ദുബയ്: ഇറാന്‍ എണ്ണക്കപ്പലില്‍ പൊട്ടിത്തെറി. ചെങ്കടലില്‍ ജിദ്ദ തുറമുഖത്ത് നിന്നും 97 കി.മി അകലെ വെച്ചാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും കപ്പലിന്റെ പ്രധാന രണ്ട് സ്‌റ്റോര്‍ മുറികള്‍ തകര്‍ന്നിട്ടുണ്ട്. ഇറാന്‍ നാഷണല്‍ ഓയില്‍ കമ്പനിയുടെ (എന്‍ഒഐസി)ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കപ്പലിന് നേരെ മിസൈല്‍ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് എന്‍ഒഐസി അറിയിച്ചു. കടലില്‍ എണ്ണ ചോര്‍ച്ച തടയുന്നതിനായി തീവ്രശ്രമം നടത്തുമെന്ന് ഇറാന്‍ അധികൃതര്‍ അറിയിച്ചു. ഈ സംഭവത്തോടെ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം സൗദിയിലെ ആരംകോയുടെ നിയന്ത്രണത്തിലുള്ള എണ്ണപ്പാടത്ത് 18 ഡ്രോണുകള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടം സംഭവിക്കുകയും ആഗോള അസംസ്‌കൃത എണ്ണ വില കുത്തനെ ഉയരുകയും ചെയ്തിരുന്നു. ആ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണന്നാണ് അമേരിക്ക ആരോപിച്ചിരുന്നത്.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT