Gulf

ഇന്ത്യന്‍ വംശജര്‍ക്കായി ഐഐടികളില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നോളജിയും (ഐഐടി) ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് സയന്‍സും (ഐഐഎസ്‌സി) വിദേശികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും പഠിക്കാന്‍ അവസരം നല്‍കാന്‍ വേണ്ടി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി.

കബീര്‍ എടവണ്ണ

ദുബയ്: ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നോളജിയും (ഐഐടി) ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് സയന്‍സും (ഐഐഎസ്‌സി) വിദേശികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും പഠിക്കാന്‍ അവസരം നല്‍കാന്‍ വേണ്ടി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനുമായിരിക്കും അവസരം. സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഫീസിളവും ലഭിക്കും. ഈ പേര്‍ട്ടലിന്റെ ഉല്‍ഘാടനം കേന്ദ്രമാനവ വിഭവ മന്ത്രി രമേശ് പൊക്കിരിയാല്‍ നിഷാങ്ക് ഇന്നലെ ഡല്‍ഹി ഐഐടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉല്‍ഘാടനം ചെയ്തു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള 600 പ്രോഗ്രാമുകള്‍ക്കാണ് ഈ പോര്‍ട്ടല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 15 പ്രീമിയര്‍ സ്ഥാപനങ്ങളിലായിരിക്കും പ്രവേശനം ലഭിക്കുക. അടുത്ത അദ്ധ്യായന വര്‍ഷം പ്രവേശനം ലഭിക്കാന്‍ വേണ്ടിയുള്ള അപേക്ഷ അടുത്ത മാസം 30 മുതലായിരിക്കും സ്വീകരിക്കുക. എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെ വിദ്യാര്‍ത്ഥികളെ പോലെ തന്നെയാണ് പ്രവേശനം നല്‍കുന്നത്.

Next Story

RELATED STORIES

Share it