ബിആര്‍ ഷെട്ടി കശ്മീരില്‍ ഫിലിം സിറ്റി നിര്‍മ്മിക്കും

പ്രമുഖ പ്രവാസി വ്യവസായിയും ബിആര്‍എസ് ഗ്രൂപ്പ് സ്ഥാപകനുമായ ബിആര്‍ ഷെട്ടി കശ്മീരില്‍ 3000 ഏക്കര്‍ ഭൂമിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നു. ഇതിനായി ലഡാക്കില്‍ സ്ഥലത്തിനായി വാഗ്ദാനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

ബിആര്‍ ഷെട്ടി കശ്മീരില്‍ ഫിലിം സിറ്റി നിര്‍മ്മിക്കും

അബുദബി: പ്രമുഖ പ്രവാസി വ്യവസായിയും ബിആര്‍എസ് ഗ്രൂപ്പ് സ്ഥാപകനുമായ ബിആര്‍ ഷെട്ടി കശ്മീരില്‍ 3000 ഏക്കര്‍ ഭൂമിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നു. ഇതിനായി ലഡാക്കില്‍ സ്ഥലത്തിനായി വാഗ്ദാനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്ത് സിനിമാ ഷൂട്ടിംഗ് ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭ്യന്തര വളര്‍ച്ച കുറയുന്ന ഈ സന്ദര്‍ഭത്തില്‍ ഓരോ ഇന്ത്യക്കാരനും ശുഭാപ്തി വിശ്വാസം കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശന സമയത്ത് ബിആര്‍ ഷെട്ടി കശ്മീരിന്റെ വികസനത്തിന് 1000 കോടി രൂപയുടെ സഹായം നല്‍കാമെന്നും ഷെട്ടി വാഗ്ദാനം നല്‍കിയിരുന്നു. 150 ദശലക്ഷം ഡോളര്‍ ചിലവിട്ട് മഹാഭാരതം എന്ന സിനിമ നിര്‍മ്മിക്കുമെന്ന് രണ്ട് വര്‍ഷം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു വരെ സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല.

RELATED STORIES

Share it
Top