യുഎഇ ആരോഗ്യം സംരക്ഷണത്തിനായി ഭക്ഷ്യ വിഭവങ്ങള്‍ക്ക് കളര്‍ കോഡ് ഏര്‍പ്പെടുത്തുന്നു
പാതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പാക്കുകള്‍ കളര്‍ കോഡ് ഏര്‍പ്പെടുത്തുന്നു. യുഎഇ മന്ത്രിസഭയാണ് ജനങ്ങള്‍ക്ക് ഏറ്റവും പെട്ടൊന്ന് മനസ്സിലാക്കി ഭക്ഷ്യ വിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള നിയമത്തിന് അംഗീകാരം നല്‍കിയത്.
ദുബയ്: പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പാക്കുകള്‍ കളര്‍ കോഡ് ഏര്‍പ്പെടുത്തുന്നു. യുഎഇ മന്ത്രിസഭയാണ് ജനങ്ങള്‍ക്ക് ഏറ്റവും പെട്ടൊന്ന് മനസ്സിലാക്കി ഭക്ഷ്യ വിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള നിയമത്തിന് അംഗീകാരം നല്‍കിയത്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് തുടങ്ങിയവയുടെ അളവ് എളുപ്പത്തില്‍ മനസ്സിലാക്കാനായി ചുവപ്പ് മഞ്ഞ പച്ച എന്നീ കളര്‍ കോഡുകള്‍ പാക്കറ്റുകളില്‍ ഉള്‍പ്പെടുത്തും. 2022 ലാണ് ഈ പദ്ധതി നടപ്പിലാക്കുക. പഴം, പച്ചക്കറി ഒഴികെയുള്ള എല്ലാ ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലും കളര്‍ കോഡ് നടപ്പിലാക്കും. യുഎഇ ഭക്ഷ്യ സുരക്ഷാ കാര്യാലയം ആസൂത്രണം ചെയ്ത ഈ പരിപാടി എമിറേറ്റ്‌സ് അഥോറിറ്റി ഫൊര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്റ് മീറ്ററോളജി (എസ്മ)യാണ് പ്രാവര്‍ത്തികമാക്കുക. ജനങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലി മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് യുഎഇ ഹാപ്പിനസ് മിനിസ്റ്റര്‍ ഒഹൂദ് ഖല്‍ഫാന്‍ അല്‍ റൂമി പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യം മനസ്സിലാക്കി അത് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ ഭക്ഷ്യ വിഭവങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ ഈ കളര്‍ കോഡ് കൊണ്ട് കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. യുഎഇയില്‍ നടത്തിയ ആരോഗ്യ സര്‍വ്വേയില്‍ 68 ശതമാനം പൊണ്ണത്തടിയന്‍മാരാണന്ന് കണ്ടെത്തിയിരുന്നു. 44 ശതമാനം പേര്‍ക്ക് കൊളസ്‌ട്രോള്‍ കൂടുതലാണന്നും 29 ശതമാനം പേര്‍ക്ക് രക്തസമ്മര്‍ദ്ദം ഉള്ളവരാണന്നും കണ്ടെത്തിയിരുന്നു.
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍...
26 Jun 2022 6:05 PM GMT