Pravasi

കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്‌കൂളുകള്‍ അടക്കേണ്ടി വരുമെന്ന് യുഎഇ

ദുബൈയിലെ മുഴുവന്‍ സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും പിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്ന് കെ.എച്ച്.ഡി.എ നിര്‍ദേശിച്ചു.

കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്‌കൂളുകള്‍ അടക്കേണ്ടി വരുമെന്ന് യുഎഇ
X

ദുബൈ: യുഎഇയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്‌കൂളുകള്‍ അടക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 30 ന് രാജ്യത്തെ സ്‌കൂളുകളില്‍ ഭാഗികമായി അധ്യയനം ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ദുബൈയിലെ മുഴുവന്‍ സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും പിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്ന് കെ.എച്ച്.ഡി.എ നിര്‍ദേശിച്ചു.

വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണം കണ്ടാല്‍ ഉടന്‍ രക്ഷിതാക്കളെ വിവരമറിയിക്കണം. കുട്ടികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കണം. ഫലം വരുന്നത് വരെ അവര്‍ ഇ ലേണിങ് തുടരണം. രോഗം സ്ഥിരീകരിച്ചാല്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ പരിശോധനക്ക് വിധേയമാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

രോലക്ഷണമുള്ളവര്‍ വീട്ടില്‍ തുടരണമെന്നാണ് നിര്‍ദേശം. ദുബൈയില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ ഏഴ് സ്‌കൂളുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കെഎച്ച്ഡിഎ അറിയിച്ചു.

Next Story

RELATED STORIES

Share it