Pravasi

കൊവിഡ് 19: ഒരു വര്‍ഷം വരെ ലെവി ഇളവ് നല്‍കാന്‍ ആലോചിക്കുന്നതായി സൗദി ധന മന്ത്രി

ഫാക്ടറികള്‍, കാര്‍ഷിക വിഭാഗം തുടങ്ങിയവയുടെ ഏപ്രില്‍ മുതല്‍ മെയ് മാസം വരെ 30 ശതമാനം വൈദ്യതി ചാര്‍ജ് സര്‍ക്കാര്‍ വഹിക്കും

കൊവിഡ് 19: ഒരു വര്‍ഷം വരെ ലെവി ഇളവ് നല്‍കാന്‍ ആലോചിക്കുന്നതായി സൗദി ധന മന്ത്രി
X

ദമ്മാം: കൊവിഡ് 19 പ്രതിസന്ധി നില നില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി ആറു മാസം മുതല്‍ ഒരു വർഷത്തേക്ക് വരെ ഇളവുകള്‍ നല്‍കാന്‍ ആലോചിക്കുന്നതായി സൗദി ധന മന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍ വ്യക്തമാക്കി. നേരത്തെ ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ലെവി മൂന്നു മാസത്തേക്ക് ഇളവ് ചെയ്തിരുന്നു.

കൊവിഡ് പ്രതസന്ധി ലോകമെമ്പാടും നീണ്ടു നില്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി ആറുമാസം മുതല്‍ ഒരു വര്‍ഷം വരേക്കും ഇളവ് ചെയ്യാന്‍ ആലോചിക്കുന്നതായി ധന മന്ത്രി സൂചിപ്പിച്ചത്. ഫാക്ടറികള്‍, കാര്‍ഷിക വിഭാഗം തുടങ്ങിയവയുടെ ഏപ്രില്‍ മുതല്‍ മെയ് മാസം വരെ 30 ശതമാനം വൈദ്യതി ചാര്‍ജ് സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍ നേരത്തെ അറയിച്ചിരുന്നു. ലെവി ഇളവ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Next Story

RELATED STORIES

Share it