സേവനരംഗത്ത് സജീവ സാന്നിദ്ധ്യമായി എംഎസ്എസ് ദുബായ്
കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ദുബായിലെ പ്രവാസികള്‍ക്ക് മെഡിക്കല്‍ സഹായം ഉള്‍പ്പടെ എത്തിക്കുന്നതില്‍ സജീവമാണ് എംഎസ്എസ് പ്രവര്‍ത്തകര്‍.

ദുബായ്: ദുബായില്‍ സേവനത്തിന്റെ പുതിയ വാതിലുകള്‍ തുറന്നു മുന്നേറുകയാണ് ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയായ എംഎസ്എസ് (മോഡല്‍ സര്‍വീസ് സൊസൈറ്റി).
ദുബായില്‍ വര്സാനില് കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രോഗികളെ ക്വാറന്റൈന് ചെയ്യുന്നതിന് വേണ്ടിയുള്ള ബില്‍ഡിങ്ങില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എംഎസ്എസ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് പലോട്ടിന്റെ നേതൃത്വത്തില്‍ എംഎസ്എസ് ന്റെ 130 ഓളം വളണ്ടിയര്‍മാര്‍ സേവനമനുഷ്ഠിച്ചിരുന്നു.
ദുബായിലെ അല്‍റാസ് ഏരിയയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ ലഭിയ്ക്കാത്ത 500ല്‍ പരം കുടുംബങ്ങള്‍ക്കും 1800 ലധികം ബാച്ചിലേര്‍സിനും പ്രതിദിനം രണ്ട് നേരം ഭക്ഷണം എത്തിക്കുന്നതിലും എംഎസ്എസ് വൈസ് ചെയര്മാന് അസീം മോയിദീന്‍കുട്ടി, ട്രഷറര്‍ അമീര്‍ മുഹമ്മദ് എന്നിവരുടെ നേത്രത്വത്തില്‍ എംഎസ്എസിന്റെ വളന്റിയര്‍മാരുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.
കൂടാതെ 4 മാസത്തോളമായി ശമ്പളം ലഭിയക്കാത്ത ദുബായ്, ഖവാനീജ് അല്‍തായ് പ്രദേശത്തെ ലേബര്‍ ക്യാംപിലെ കൊവിഡ് ഭീതിയില്‍ കഴിയുന്ന 600 ല്‍ പരം വരുന്ന തൊഴിലാളികള്‍ക്കും ഭക്ഷണസാധനങ്ങള്‍ അടങ്ങിയ ഗ്രോസറി കിറ്റുകള്‍ വെല്‍ഫെയര്‍ സെക്രട്ടറി നിസ്തര്‍ പി എസ്സിന്റെ നേത്രത്വത്തില്‍ എത്തിച്ചു കൊടുത്തു.
വിസിറ്റിംഗ് വിസയില്‍ എത്തിയവരും ശമ്പളം ലഭിക്കുവാന്‍ വൈകിയതിനാല്‍ ബുദ്ധിമുട്ടുന്നവരുമായ, ദുബായ്, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും എംഎസ്എസ് ദുബായ് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ നല്കി.
കൊവിഡ് 19 ടെസ്റ്റ് ചെയ്യുവാനായി ആരോഗ്യ വകുപ്പിനും ദുബായ് പോലിസിനും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും പോസിറ്റീവായിട്ടുള്ളവരെ അധികാരികളുടെ നിര്‍ദേശപ്രകാരം ക്വാറന്റൈന് ചെയ്യുന്നതിനായി വേണ്ട സഹായങ്ങളും എംഎസ്എസ് പ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ട്.
ദുബായിയിലെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് 19 പ്രാഥമിക പരിശോധനകള്‍ നടത്തുന്നതിന് വേണ്ട സഹായങ്ങള്‍ ചെയതു കൊടുക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എംപവര്‍മെന്റ് സെക്രട്ടറി കാസിം പുത്തന്‍പുരയ്ക്കല്‍, മുഹമ്മദ് അക്ബര്‍ എന്നിവര്‍ നേതൃത്വം വഹിയ്ക്കുന്നു.
അല്‍ ഖുസ്, സോനാപ്പൂര്‍, ജെബല്‍ അലി ഭാഗങ്ങളിലുള്ള ലേബര്‍ ക്യാംപുകളില്‍
എംഎസ്എസ് വളണ്ടിയര്‍മാര്‍ വിശദമായ സര്‍വ്വേയെടുത്ത് ഡാറ്റകള്‍ ആരോഗ്യമേഖല ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന തിലൂടെ, വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എംഎസ്എസ് സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.
ലേബര്‍ ക്യാമ്പുകളില്‍ ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യമേഖലയിലുള്ളവര്‍ക്ക് വേണ്ട വളണ്ടിയര്‍ സഹായങ്ങളും ജനറല്‍ അവൈര്‍നസ് സെക്രട്ടറി മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കണ്‍വീനര്‍ എം വി ഷെബിമോന്, അഷ്റഫ് മാളിയേക്കല്‍, മുഹമ്മദ് റാഫി വട്ടച്ചിറ, ബി പി ഇസ്മാഈല്‍, മുഹമ്മദ് ഫാഇസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എംഎസ്എസിന്റെ പ്രവര്‍ത്തകര്‍ സജീവമായി ചെയ്തുപോരുന്നു. എംഎസ്എസ് ചെയര്മാന് എം സി ജലീല്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാലോട്ട്, ജനറല്‍ കണ്‍വീനര്‍ സൗക്കത്തലി, ഷജില്‍ എന്നിവരാണ് വിവിധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്.
RELATED STORIES
ഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMTമാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ്...
6 July 2022 8:53 AM GMTഗാന്ധിയൻ ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
6 July 2022 8:46 AM GMT