Pravasi

ബഹ്റൈനിൽ രണ്ടാഴ്ചത്തേക്ക് ഭാഗിക ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

വൈറസ് വ്യാപനം തടയുന്നതിനായുള്ള കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമാണിത്.

ബഹ്റൈനിൽ രണ്ടാഴ്ചത്തേക്ക് ഭാഗിക ലോക്ക്ഡൌൺ പ്രഖ്യാപിച്ചു
X

മനാമ: കൊവിഡ് 19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിന് ബഹ്റൈനിൽ രണ്ടാഴ്ചത്തേക്ക് ഭാഗിക ലോക്ക്ഡൌൺ. കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ കമ്മറ്റിയാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. വൈറസ് വ്യാപനം തടയുന്നതിനായുള്ള കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമാണിത്.

യോ​ഗത്തിൽ വിശുദ്ധ റമദാൻ മാസത്തിന്റെ പ്രാധാന്യം എച്ച്ആർഎച്ച് കിരീടാവകാശി രേഖപ്പെടുത്തി. വിശുദ്ധ മാസത്തിൽ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് കൂടുതൽ മുൻകരുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ റമദാൻ മാസത്തിൽ മജ്‌ലിസുകളും, ഗബ്ഗയും, സമൂഹ നോമ്പുതുറയും നടത്താനോ അതിൽ പങ്കെടുക്കാനോ പാടുള്ളതല്ല. റോഡുകളിൽ ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്യുന്നതിനും പൊതു സ്ഥലങ്ങളിൽ സംഭാവന കിയോസ്കുകൾ സ്ഥാപിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ അവശ്യേതര കച്ചവട സ്ഥാപനങ്ങളും വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതൽ അടച്ചിടാനും നിർദേശമുണ്ട്. മെയ് 7 വരെ രണ്ടാഴ്ചത്തേക്കാണ് ഇത്തരത്തിൽ പെട്ട സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. മാർച്ച് 26 മുതൽ ഏപ്രിൽ 9 വരെ കച്ചവട സ്ഥാപനങ്ങൾക്ക് നേരത്തെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it