Pravasi

സൗദിയില്‍ ബിനാമി ബിസിനസ് കേസുകളില്‍ 49 ശതമാനവും സ്ത്രീകളുടെ പേരില്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരും തങ്ങളുടെ ഭാര്യമാരുടെ പേരില്‍ ബിനാമി ബിസിനസ് നടത്താന്‍ സൗകര്യം ഒരുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പേരില്‍ സ്ഥാപനം തുടങ്ങാന്‍ കഴിയാത്തതിനാലാണ് ഈ വഴി അവലംഭിക്കുന്നത്.

സൗദിയില്‍ ബിനാമി ബിസിനസ് കേസുകളില്‍ 49 ശതമാനവും സ്ത്രീകളുടെ പേരില്‍
X

ദമ്മാം: സൗദിയില്‍ ബിനാമി ബിസിനസ് കൂടുതലും നടക്കുന്നത് സ്ത്രീകളുടെ പേരിലാണന്ന് കണ്ടെത്തിയാതായി ബിനാമി ബിസിനസ് വിരുദ്ധ വകുപ്പ് അറിയിച്ചു. 2019 ല്‍ നടത്തിയ പരിശോധനകളില്‍ ബിനാമി ബിസിനസ് കേസുകളില്‍ 49 ശതമാനം സ്ത്രീകളുടെ പേരിലാണ്. സ്ത്രീകളുടെ പേരില്‍ സ്ഥാപനം തുറന്നാണ് ബിനാമി ബിസിനസ് നടത്താന്‍ ചില സ്വദേശികള്‍ സൗകര്യം ഒരുക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരും തങ്ങളുടെ ഭാര്യമാരുടെ പേരില്‍ ബിനാമി ബിസിനസ് നടത്താന്‍ സൗകര്യം ഒരുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പേരില്‍ സ്ഥാപനം തുടങ്ങാന്‍ കഴിയാത്തതിനാലാണ് ഈ വഴി അവലംഭിക്കുന്നത്.

സര്‍ക്കാരിനു കീഴിലു പല കരാറുകളും ടെന്ററുകളും നല്‍കുന്നതിനു ഉദ്യോഗസ്ഥര്‍ വ്യാപകമായി അവരുടെ ഭാര്യമാരുടെ പേരില്‍ കമ്പനികള്‍ തുടറന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ബിനാമി ബിസിനസ് വിരുദ്ധ വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it