നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡിന് അപേക്ഷിക്കാം

X
BSR11 Nov 2020 1:07 PM GMT
തിരുവനന്തപുരം: വിദേശത്ത് ആറ് മാസത്തില്‍ കൂടുതല്‍ തൊഴില്‍/ താമസ വിസയുള്ള 18 വയസ്സ് കഴിഞ്ഞവര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ ഐഡി കാര്‍ഡിന് അപേക്ഷിക്കാം. 18 വയസ്സ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് ഐഡി കാര്‍ഡിന് അപേക്ഷിക്കാം. മൂന്നു വര്‍ഷ കാലാവധിയുള്ള കാര്‍ഡിന് 315 രൂപയാണ് അപേക്ഷാഫീസ്. ഇരു കാര്‍ഡുടമകള്‍ക്കും നാലുലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സും അപകടം മൂലമുള്ള ഭാഗിക സ്ഥിര അംഗവൈകല്യങ്ങള്‍ക്ക് പരമാവധി 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. www.norkaroots.org യില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ടോള്‍ ഫ്രീ നമ്പര്‍ 1800 4253939 (ഇന്ത്യ), 009188020 12345 (വിദേശത്തു നിന്നു മിസ്ഡ് കോള്‍ സേവനം). ഇ-മെയില്‍ idhelpdesk@norkaroots.net.
apply for Norka Pravasi ID Card
Next Story