കോഴിക്കോട് നല്ലളം സ്വദേശി ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു
ഇരുപത്തിയഞ്ച് വർഷമായി ഇദ്ദേഹം ജിദ്ദയിൽ ജോലി ചെയ്ത് വരുന്നു.
ജിദ്ദ: കോഴിക്കോട് നല്ലളം റഹ്മാൻ ബസാർ സ്വദേശി തൊണ്ടിയിൽ അഷ്റഫ് (53) ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അദ്ദേഹം താമസിക്കുന്ന ജിദ്ദ സഹാഫ ഡിസ്ട്രിക്റ്റിലെ ട്രാഫിക് പോലിസ് ഓഫീസിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. നടന്ന് പോകുന്ന വഴിയിൽ പിന്നിൽ നിന്നും വന്ന വാഹനം അഷ്‌റഫിനെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു.
ഇടിച്ച വാഹനം നിർത്താതെ കടന്നു കളഞ്ഞു എന്ന് പരിസരത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. ഇരുപത്തിയഞ്ച് വർഷമായി ഇദ്ദേഹം ജിദ്ദയിൽ ജോലി ചെയ്ത് വരുന്നു. മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ് തൊണ്ടിയിൽ മൊയ്‌തീൻ ഹാജി, ഭാര്യ സൈഫുന്നിസ, മക്കൾ ജുലിനർ (22), ഹംന (18), ഹനാൻ (12), മിൻഹ (8), ഹംദാൻ (6). പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ഡോക്ടർ അഫ്സൽ മരുമകനാണ്.
നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മുജീബ് അഞ്ചച്ചവടി, റഷീദ് പനങ്ങാങ്ങര എന്നിവർ രംഗത്തുണ്ട്.
RELATED STORIES
കനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTദുബയ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; 50ഓളം സര്‍വീസുകള്‍...
17 April 2024 8:34 AM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഅബ്ദുറഹീം കേസ്; വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി...
15 April 2024 3:10 PM GMTഒമാനില്‍ മഴ തുടരുന്നു; മരണം 15 ആയി
15 April 2024 11:00 AM GMT