- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മുന്‍കരുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 263 പേര്‍ക്കെതിരേ നടപടി
രാജ്യത്ത് ഇതുവരെ 9,293 പേരെയാണ് മാസ്‌ക് ധരിക്കാത്തതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
ദോഹ: കൊവിഡ് മുന്‍കരുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 263 പര്‍ക്കെതിരേ ഖത്തറില്‍ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മാസ്‌ക് ധരിക്കാത്തതിനാണ് 224 പേര്‍ പിടിയിലായത്. കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റി സഞ്ചരിച്ചതിനാണ് 39 പേരെ പിടികൂടിയത്.
രാജ്യത്ത് ഇതുവരെ 9,293 പേരെയാണ് മാസ്‌ക് ധരിക്കാത്തതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. കാറില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റിയതിന് 332 പേര്‍ക്കെതിരെയും നടപടിയെടുത്തു. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ലംഘിച്ചാല്‍ കുറഞ്ഞത് ആയിരം റിയാല്‍ പിഴ നല്‍കേണ്ടി വരും.
മെയ് 17 മുതലാണ് താമസസ്ഥലത്ത് നിന്നും മറ്റും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് പ്രാബല്യത്തില്‍ വരുന്നത്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















