World

ബിസ്‌ക്കറ്റില്‍ ടൂത്ത് പേസ്റ്റ് ചേര്‍ത്ത് ഭിക്ഷാടകന് നല്‍കിയതില്‍ 15 മാസം ജയില്‍ ശിക്ഷ

ബിസ്‌ക്കറ്റില്‍ ടൂത്ത് പേസ്റ്റ് ചേര്‍ത്ത്  ഭിക്ഷാടകന് നല്‍കിയതില്‍   15 മാസം ജയില്‍ ശിക്ഷ
X

മാഡ്രിഡ്: ബിസ്‌ക്കറ്റില്‍ ടൂത്ത് പേസ്റ്റ് ചേര്‍ത്ത് ഭിക്ഷാടകന് നല്‍കി തമാശ കാണിച്ച സ്പാനിഷ് യൂട്യൂബര്‍ക്കു 15 മാസം ജയില്‍ ശിക്ഷ. ഭിക്ഷാടകനായ മധ്യവയസ്‌കന് 22,300 ഡോളര്‍ നല്‍കാനും കോടതി ഉത്തരവിട്ടു. വീടില്ലാതെ തെരുവില്‍ കഴിയുന്ന 52കാരനാണ് കംഗുവ റെന്‍ എന്ന യൂട്യൂബറുടെ ക്രൂരമായ തമാശയ്ക്ക് ഇരയായത്. റീസെറ്റ് എന്ന ചാനലിന്റെ ഉടമയാണ് കംഗുവ റെന്‍.

ഈ വീഡിയോയില്‍ നിന്ന് 2000 യൂറോ റെനിന് ലഭിച്ചതായി കോടതി കണ്ടെത്തുകയും ചെയ്തു. തെരുവില്‍ ജീവിക്കുന്നയാളോട് താന്‍ ഒരിക്കലും അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് റെന്‍ പിന്നീട് പറഞ്ഞു. ചെയ്ത ക്യത്യം തെറ്റാണന്നും അതില്‍ ഖേദിക്കുന്നതായും റെന്‍ കോടതിയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it