കെഎഫ്‌സി ചിക്കനോടു പെരുത്തിഷ്ടമുള്ള പെണ്‍കുട്ടി ചെയ്തത്...!

ചുണ്ടിനുള്ളിലെ ടാറ്റൂ കണ്ട് കെഎഫ്‌സി തനിക്ക് ഫ്രൈഡ് ചിക്കന്‍ സൗജന്യമായി തരികയാണെങ്കിലോ എന്നാണ് ആ മോഹം. എങ്ങനെയുണ്ട് തബാത്ത ആന്‍ഡ്രേയുടെ ബുദ്ധി.

കെഎഫ്‌സി ചിക്കനോടു പെരുത്തിഷ്ടമുള്ള പെണ്‍കുട്ടി ചെയ്തത്...!

മെല്‍ബണ്‍: കെന്റുകി ഫ്രൈഡ് ചിക്കന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എതിര്‍ത്ത് കൊണ്ട് ആരെന്തു പറഞ്ഞാലും കേള്‍ക്കില്ലെന്നു മാത്രമല്ല, കെഎഫ്‌സിയോട് ഇഷ്ടം കൂടുന്നവരുടെ എണ്ണവും കൂടിവരികയാണ്. ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ഒരു യുവതി തന്റെ കെഎഫ്‌സി പ്രേമം തെളിയിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. തബാത്ത ആന്‍ഡ്രേ എന്ന യുവതി തന്റെ ചുണ്ടിന്റെ ഉള്‍ഭാഗത്ത് കെഎഫ്‌സി എന്ന് ടാറ്റൂ ചെയ്യുകയായിരുന്നു. അര്‍ത്ഥവത്തായതും തനിക്കേറെ പ്രിയപ്പെട്ടതുമായ എന്തെങ്കിലും ടാറ്റൂ ചെയ്യണമെന്ന തബാത്തയുടെ ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലെത്തിച്ചത്. വീട്ടുകാരോട് ടാറ്റൂ ചെയ്യുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ തനിക്ക് പ്രിയപ്പെട്ടത് എന്തും ചെയതോ എന്നായിരുന്നുവേ്രത മറുപടി. ക്വീന്‍സ് ലാന്‍ഡില്‍ അവധി ആഘോഷത്തിനെത്തിയപ്പോഴാണ് തബാത്ത ടാറ്റൂ ചെയ്തത്. എന്നാല്‍ ടാറ്റൂ ചെയ്ത് വീട്ടുകാരെ കാണിച്ചപ്പോള്‍ ആദ്യം തമാശയാണെന്ന് കരുതിയെന്നും പിന്നീട് യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലാക്കി പൊരുത്തപ്പെട്ടെന്നുമാണ് യുവതി പറയുന്നത്. ആഴ്ചയില്‍ ഒരു തവണയെങ്കിലും കെഎഫ്‌സി സന്ദര്‍ശിക്കുന്ന തന്നെ കൂട്ടുകാര്‍ പോലും ചിക്കന്‍ വിദഗ്ധയായാണ് കാണുന്നതെന്നാണു യുവതി പറയുന്നത്. മാത്രമല്ല, യുവതി തന്റെ ഒരു ആഗ്രഹം കൂടി പങ്കുവച്ചിട്ടുണ്ട്. ചുണ്ടിനുള്ളിലെ ടാറ്റൂ കണ്ട് കെഎഫ്‌സി തനിക്ക് ഫ്രൈഡ് ചിക്കന്‍ സൗജന്യമായി തരികയാണെങ്കിലോ എന്നാണ് ആ മോഹം. എങ്ങനെയുണ്ട് തബാത്ത ആന്‍ഡ്രേയുടെ ബുദ്ധി.
basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top