World

പശ്ചിമേഷ്യന്‍ സംഘര്‍ഷം: 'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും'; വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; വിദേശകാര്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പശ്ചിമേഷ്യന്‍ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ വ്യാപാരത്തേയും ഊര്‍ജ്ജ വിതരണ ശൃംഖലയേയും ദോഷകരമായി ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ വ്യാപാര, ഊര്‍ജ്ജ വിതരണ ശൃംഖലകള്‍ സംഘര്‍ഷ മേഖലകളിലൂടെ കടന്നുപോകുന്നുണ്ട്. ഈ മേഖലയിലെ തടസങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയുടെ പ്രധാന വാണിജ്യ പാതകള്‍ സംഘര്‍ഷ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. വ്യാപാര, കപ്പല്‍ ഗതാഗതത്തിനു നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇത്തരം ആക്രമണങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നത് ഗൗരവകരമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രശ്‌നബാധിത രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ പ്രവാസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതില്‍ എംബസികളും കോണ്‍സുലേറ്റുകളും ഇടപെടുന്നു. നിലവിലെ സംഭവവികാസങ്ങളെ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിവിധ ലോകനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Next Story

RELATED STORIES

Share it