World

യു എസ് സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു

യു എസ് സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു
X


വാഷിംങ്ടണ്‍: യു.എസിലെ സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികള്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. നാഷ്വില്ലെയിലെ ഒരു സ്വകാര്യ എലിമെന്ററി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണത്തില്‍ മൂന്ന് കൊച്ചുകുട്ടികളെയും മൂന്ന് ജീവനക്കാരെയും കൊലപ്പെടുത്തിയത്. ആയുധധാരിയായ മുന്‍ വിദ്യാര്‍ത്ഥിനി പോലിസ് വെടിയേറ്റ് മരിച്ചു. ഓഡ്രി ഹെയ്ല്‍ (28) ആണ് പ്രതി. ഇവര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്.




സ്‌കൂളിന്റെ ഭൂപടവും വഴികളും രേഖപ്പെടുത്തുന്ന ചിത്രങ്ങളുമായാണ് അക്രമി എത്തിയത്. ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഓഡ്രി ഹെയ്ല്‍ എത്തിയത്. കൊല്ലപ്പെട്ട ആറ് പേരെ പോലിസ് തിരിച്ചറിഞ്ഞു. മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് എട്ട് വയസ്സും രണ്ട് പേര്‍ക്ക് ഒമ്പത് വയസ്സുമുണ്ട്. കൊല്ലപ്പെട്ട മുതിര്‍ന്നവര്‍ 60 നും 61 നും ഇടയില്‍ പ്രായമുള്ളവരാണെന്നും പോലിസ് പറഞ്ഞു.





Next Story

RELATED STORIES

Share it