World

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; 1,100ലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി യുണിസെഫ്

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം; 1,100ലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി യുണിസെഫ്
X

ന്യൂയോര്‍ക്ക്: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ദുരന്തകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് യുഎന്‍ കുട്ടികളുടെ ഏജന്‍സി(UNICEF). ഫെബ്രുവരി 28 മുതല്‍, അക്രമത്തില്‍ 1,100ലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട് ചെയ്യപ്പെട്ട 200 കുട്ടികളും ലെബനനില്‍ 91 കുട്ടികളും ഇസ്രായേലില്‍ നാല് കുട്ടികളും കുവൈത്തില്‍ ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു.

അക്രമം രൂക്ഷമാകുകയും വ്യാപിക്കുകയും ചെയ്യുന്നതിനാല്‍ ഈ സംഖ്യകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്നത് കാരണം ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടു. കുട്ടികളെ കൊല്ലുന്നതിനോ പരിക്കേല്‍പ്പിക്കുന്നതിനോ, കുട്ടികള്‍ ആശ്രയിക്കുന്ന അവശ്യ സേവനങ്ങളുടെ നാശത്തിനോ തടസത്തിനോ ഒരു ന്യായീകരണവുമില്ലെന്ന് യൂണിസെഫ് പറഞ്ഞു.

Next Story

RELATED STORIES

Share it