World

അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 25 ആയി

വളരെ അപകടകരമായ കൊടുങ്കാറ്റാണിതെന്നും ജനങ്ങള്‍ എത്രയുംപെട്ടെന്ന് സുരക്ഷാമാര്‍ഗങ്ങള്‍ തേടണമെന്നും ഷെല്‍ട്ടറുകളില്‍ അഭയം പ്രാപിക്കണമെന്നും ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ട്വീറ്റ് ചെയ്തു.

അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 25 ആയി
X

വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 25 ആയി. നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു. നാഷ് വില്ലലിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്നലെ രാവിലെയാണ് ടെന്നസിയില്‍ ചുഴലിക്കാറ്റ് വീശിയത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'സൂപ്പര്‍ ചൊവ്വ' പ്രൈമറികള്‍ നടക്കാനിരിക്കെയാണ് ചുലഴിക്കാറ്റ് നാശംവിതച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്നു വോട്ടിങ് സമയം നീട്ടിവച്ചു. വളരെ അപകടകരമായ കൊടുങ്കാറ്റാണിതെന്നും ജനങ്ങള്‍ എത്രയുംപെട്ടെന്ന് സുരക്ഷാമാര്‍ഗങ്ങള്‍ തേടണമെന്നും ഷെല്‍ട്ടറുകളില്‍ അഭയം പ്രാപിക്കണമെന്നും ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ട്വീറ്റ് ചെയ്തു.

വാഹനങ്ങള്‍ കൂട്ടിയിടിച്ച് കൂമ്പാരമായതായും നാഷ്‌വില്ല ജോണ്‍ സി ട്യൂണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ പരസ്പരം ഇടിച്ചുതകര്‍ന്നതായും പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്തുടനീളം ഷെല്‍ട്ടറുകള്‍ തുറക്കുകയും ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അടിയന്തരമായി ഉദ്യോഗസ്ഥരെ അയയ്ക്കുമെന്നും ഗവര്‍ണര്‍ ബില്‍ ലീ ട്വിറ്ററില്‍ കുറിച്ചു.

ടെന്നസിയിലൂടെ കടന്നുപോയ കൊടുങ്കാറ്റ് നിരവധി കൗണ്ടികളിലെ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ബിസിനസുകള്‍ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് ടെന്നസി എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (ടെമ) പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മാഗി ഹന്നന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it