World

അവര്‍ എന്നെ പരിപാലിക്കുകയും മരുന്ന് നല്‍കുകയും ചെയ്യുന്നുണ്ട് ; ഹമാസ് ബന്ദിയാക്കിയ യുവതി

അവര്‍ എന്നെ പരിപാലിക്കുകയും മരുന്ന് നല്‍കുകയും ചെയ്യുന്നുണ്ട് ; ഹമാസ് ബന്ദിയാക്കിയ യുവതി
X

ഗസ: ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ചികിത്സയില്‍ കഴിയുന്ന 21കാരിയായ ഫ്രഞ്ച് യുവതിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കഴിഞ്ഞയാഴ്ച യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗസ മുനമ്പില്‍ തടവിലാക്കിയ ഇസ്രായേല്‍ ബന്ദിയുടെ ആദ്യ ദൃശ്യങ്ങളാണ് ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടതെന്ന് ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 'അവര്‍ എന്നെ പരിപാലിക്കുകയും മരുന്ന് നല്‍കുകയും ചെയ്യുന്നുണ്ട്'. ടെലിഗ്രാമില്‍ പുറത്തുവിട്ട വീഡിയോയില്‍ യുവതി പറയുന്നതായി കാണാം. കൈ ഒടിഞ്ഞ നിലയില്‍ പരിക്കേറ്റ ബന്ദി ചികിത്സയിലാണ്.ഷോഹാമില്‍ നിന്നുള്ള 21കാരിയായ മിയ ഷെം എന്ന് സ്വയം പരിചയപ്പെടുത്തുന്ന ബന്ദി കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ഗസ്സയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും എത്രയും വേഗം വീട്ടിലെത്താന്‍ ആഗ്രഹിക്കുന്നുവെന്നും പറയുന്നുണ്ട്. ആശുപത്രിയില്‍ മൂന്നു മണിക്കൂര്‍ എന്റെ കൈയ്ക്ക് ശസ്ത്രക്രിയ നടത്തി-അവര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it