World

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പത്ത് കുവൈത്ത് സൈനികര്‍ക്ക് പരിക്കേറ്റെന്ന് പ്രതിരോധ മന്ത്രാലയം

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പത്ത് കുവൈത്ത് സൈനികര്‍ക്ക് പരിക്കേറ്റെന്ന് പ്രതിരോധ മന്ത്രാലയം
X

കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക ക്യാംപിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പത്ത് സൈനികര്‍ക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വൈദ്യചികില്‍സ നല്‍കുന്നുണ്ടെന്നും 'സ്ഥലത്ത് ഭൗതിക നാശനഷ്ടങ്ങള്‍' ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും കുവൈത്ത് വ്യോമാതിര്‍ത്തിയിലേക്ക് വിക്ഷേപിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it