World

കാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ ഉപയോഗിച്ചെന്ന്

കാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ ഉപയോഗിച്ചെന്ന്
X

ലണ്ടന്‍: കാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ ഉപയോഗിച്ചതായി റിപോര്‍ട്ട്. കാന്‍സറിന് കാരണമാകുന്ന അപൂര്‍വ്വ ജീന്‍ മ്യുട്ടേഷന്‍ ഉള്ള ആള്‍ ദാനം ചെയ്ത ബീജം ഉപയോഗിച്ച് ഗര്‍ഭം ധരിച്ച 67 കുട്ടികളില്‍ 10 പേര്‍ക്കാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഫ്രാന്‍സിലെ റൗണ്‍ യൂണിവേഴ്സ്റ്റിയില്‍ നടന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഡോക്ടര്‍ എഡ്വിഗ് കാസ്പര്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ കേസ് റിപോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ എസ്‌പെര്‍മ ബാങ്കിലെ ദാതാവിന്റെ ബീജം ഉപയോഗിച്ചാണ് 67ലധികം കുട്ടികളെ ഗര്‍ഭം ധരിച്ചത്.

കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന്് രണ്ട് കുടുംബങ്ങള്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി ബന്ധപ്പെട്ടപ്പോഴാണ് കേസുകള്‍ പുറത്ത് വന്നത്. തുടര്‍ന്ന് യൂറോപില്‍ ഉണ്ടായ വിവിധ കേസുകളില്‍ അന്വേഷണം നടന്നു. എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലെ 46 കുടുംബങ്ങളില്‍ നിന്നുള്ള 67 കുട്ടികളില്‍ ജീന്‍ പരിശോധന നടത്തികഴിഞ്ഞു. തുടര്‍ന്നാണ് ബീജം സ്വീകരിച്ച 10പേര്‍ക്ക് കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്.

ധാരാളം കുട്ടികളെ സൃഷ്ടിക്കാന്‍ വിവിധ രാജ്യങ്ങള്‍ ബീജം ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇയാളുടെ ബീജം ഉപയോഗിച്ച് 2008നും 2015നും ഇടയില്‍ ഡസന്‍ കണക്കിന് യുവതികളാണ് ഗര്‍ഭം ധരിച്ചിരിക്കുന്നത്. ജനിതകമായിട്ടുള്ള രോ?ഗത്തെ കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്രയും കുട്ടികളെ എങ്ങനെയാണ് കണ്ടെത്തുക എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്.

ഇതില്‍ 10 കുട്ടികള്‍ക്ക് രക്താര്‍ബുദം അല്ലെങ്കില്‍ നോണ്‍-ഹോഡ്ജ്കിന്‍ ലിംഫോമ ഉണ്ടെന്നും കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബീജബാങ്ക് ഒരു ദാതാവിന് 75 കുടുംബങ്ങള്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ശരിക്കും ഇയാളുടെ ബീജം സ്വീകരിച്ചതിലൂടെ എത്ര കുഞ്ഞുങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്ന കാര്യത്തില്‍ നിശ്ചയമില്ല.

2008 -ല്‍ ബീജദാനം നടക്കുന്ന സമയത്ത് ഠജ53 ജീന്‍ വകഭേദം കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടില്ലായിരുന്നു. മാത്രമല്ല, ഇയാള്‍ മെഡിക്കലി ഫിറ്റ് ആണെന്നാണ് അന്ന് പരിശോധനകളില്‍ പറഞ്ഞത്.എന്തായാലും, ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ ബീജം ദാനം ചെയ്യുന്നതിന്റെ പരിധിയെ കുറിച്ചും പരിശോധനകളെ കുറിച്ചുമെല്ലാം വീണ്ടും ചര്‍ച്ചകള്‍ ഉയരുകയാണ്.








Next Story

RELATED STORIES

Share it