World

സ്‌പെയിന്‍ തെരഞ്ഞെടുപ്പ്; സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് വിജയം

സ്‌പെയിന്‍ തെരഞ്ഞെടുപ്പ്; സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് വിജയം
X

മാഡ്രിഡ്: സ്‌പെയിനില്‍ പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടി. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് വിജയം. 350 അംഗ പാര്‍ലമെന്റില്‍ 30 ശതമാനം വോട്ടാണ് സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേടിയത്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റു ചെറു പാര്‍ട്ടികളുുടെ പിന്തുണ ആശ്രയിക്കേണ്ടി വരും. തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടിക്ക് 66 സീറ്റുകളാണ് ലഭിച്ചത്. സിറ്റിസെണ്‍സിന് 57 സീറ്റും പെഡമോസിന് 42 സീറ്റും വോക്‌സ് പാര്‍ട്ടി 24 സീറ്റുകളും നേടി. 2016ല്‍ കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി 137 സീറ്റുകള്‍ നേടിയിരുന്നു എന്നാല്‍ ഇത്തവണ 66 സീറ്റില്‍ ഒതുങ്ങിപ്പോയി. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശ പ്രകടിപ്പിച്ച പീപ്പിള്‍സ് പാര്‍ട്ടി നേതാവ് പാബ്ലോ കസാഡോ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെ അഭിനന്ദിക്കുകയും ചെയ്തു. നാല് വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഇത്.

Next Story

RELATED STORIES

Share it