തിരിച്ചടിച്ച് റഷ്യ: യുഎസ് പ്രസിഡന്റ് ബൈഡനു മേല് ഉപരോധം ഏര്പ്പെടുത്തി
ജോ ബൈഡന്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്, ഡിഫന്സ് സെക്രട്ടറി ലോയഡ് ഓസ്റ്റിന്, സിഐഎ മേധാവി വില്ല്യം ബണ്സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സുള്ളിവന് എന്നിവര്ക്കാണ് റഷ്യ ഉപരോധം ഏര്പ്പെടുത്തിയത്.

മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല് ഉപരോധം ഏര്പ്പെടുത്തി റഷ്യ. ജോ ബൈഡന്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്, ഡിഫന്സ് സെക്രട്ടറി ലോയഡ് ഓസ്റ്റിന്, സിഐഎ മേധാവി വില്ല്യം ബണ്സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സുള്ളിവന് എന്നിവര്ക്കാണ് റഷ്യ ഉപരോധം ഏര്പ്പെടുത്തിയത്.
ജോ ബൈഡന് അടക്കമുള്ള 13പേരെ റഷ്യയില് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള 'സ്റ്റോപ് ലിസ്റ്റില്' ഉള്പ്പെടുത്തിയതായി റഷ്യ ഔദ്യോഗിക പ്രസ്താവനയില് അറിയിച്ചു. റഷ്യന് ഉദ്യോഗസ്ഥര്ക്കും ഉത്പ്പന്നങ്ങള്ക്കും ഉപരോധം ഏര്പ്പെടുത്തിയ അമേരിക്കന് നടപടിക്ക് പകരമായാണ് പുടിന് ഉപരോധം ഏര്പ്പെടുത്തിയത്.
അതേസമയം, യുക്രെയ്ന് നാറ്റോയുടെ ഭാഗമാകാന് സാധിക്കില്ലെന്ന് പ്രസിഡന്റ് വോളോഡിമര് സെലന്സ്കി പറഞ്ഞു. ഈ വസ്തുത അംഗീകരിക്കണമെന്ന് സെലന്സ്കി പറഞ്ഞു.യുക്രെയ്ന്
സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്സ്കിയുടെ നിര്ണായക പ്രതികരണം. യുക്രെയ്ന് നാറ്റോ അംഗത്വമെടുക്കരുത് എന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം. യുദ്ധം അവസാനിപ്പിക്കാനായി റഷ്യ-യുക്രെയ്ന് നാലംവട്ട ചര്ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്സ്കിയുടെ നിര്ണായക പ്രസ്താവന വന്നിരിക്കുന്നത്.'യുെ്രെകന് നാറ്റോ അംഗമല്ല. നമ്മളത് മനസ്സിലാക്കണം. വാതിലുകള് തുറന്നിട്ടുണ്ടെന്ന് നമ്മള് വര്ഷങ്ങളായി കേള്ക്കുന്നു. പക്ഷേ ചേരാന് പറ്റില്ലെന്നും നമ്മള് കേട്ടു. അതൊരു സത്യമാണ്, തിരിച്ചറിയപ്പെടേണ്ടതാണ്'-സെലന്സ്കി പറഞ്ഞു.
RELATED STORIES
'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില് മാസ്ക് കര്ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് ലാലു പ്രസാദ് യാദവിനെ സന്ദര്ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്ക്കൊപ്പം ഹിന്ദു യുവതികള് വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT'ഞാന് കോടതിയെ വിശ്വസിച്ചു; ഇപ്പോള് ആകെ മരവിപ്പാണ്': ബലാല്സംഗ...
17 Aug 2022 4:46 PM GMT