World

ബിബിസിയുടെ കായികപുരസ്‌കാരം പി വി സിന്ധുവിനും പി ടി ഉഷയ്ക്കും

അതിവേഗം ഓടുന്ന താരം ദ്യുതി ചന്ദ്, ബോക്‌സിങ് താരം മേരി കോം, ഗുസ്തി താരം വിനേഷ് ഫൊഗറ്റ്, പാര ബാഡ്മിന്റണ്‍ താരം മാനസി ജോഷി എന്നിവര്‍ അന്തിമപട്ടികയില്‍ ഇടംപിടിച്ചിരുന്നു.

ബിബിസിയുടെ കായികപുരസ്‌കാരം പി വി സിന്ധുവിനും പി ടി ഉഷയ്ക്കും
X

ലണ്ടന്‍: ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് ബിബിസിയുടെ പ്രഥമ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം പുരസ്‌കാരം കായികതാരം പി ടി ഉഷയ്ക്കും ലഭിച്ചു. അതിവേഗം ഓടുന്ന താരം ദ്യുതി ചന്ദ്, ബോക്‌സിങ് താരം മേരി കോം, ഗുസ്തി താരം വിനേഷ് ഫൊഗറ്റ്, പാര ബാഡ്മിന്റണ്‍ താരം മാനസി ജോഷി എന്നിവര്‍ അന്തിമപട്ടികയില്‍ ഇടംപിടിച്ചിരുന്നു.

പൊതുവോട്ടിങ്ങിലൂടെയാണ് സിന്ധു ബിബിസിയുടെ പുരസ്‌കാരത്തിന് അര്‍ഹയായത്. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍വച്ചാണ് പുരസ്‌കാരങ്ങള്‍ കൈമാറിയത്. 2019 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധു സ്വര്‍ണംനേടി ചരിത്രം സൃഷ്ടിച്ചിരുന്നു. അഞ്ച് ലോക ചാംപ്യന്‍ഷിപ്പ് മെഡലുകളുള്ള സിന്ധു ഒളിമ്പിക് ബാഡ്മിന്റണില്‍ സിംഗിള്‍സ് ഇനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യതാരമായി. ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയാണ് സിന്ധു.

1980 മുതല്‍ 1996 വരെ ഒളിമ്പിക് മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തതാണ് പി ടി ഉഷ. 1985 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും 100, 200, 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളിലും താരം സ്വര്‍ണം നേടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പാനലുകള്‍ വഴിയാണ് ബിബിസി സ്‌പോര്‍ട്‌സ് വുമന്‍ കാറ്റഗറിയിലേക്കുള്ള നാമനിര്‍ദേശങ്ങള്‍ സ്വീകരിച്ചത്. ഇതില്‍നിന്ന് വോട്ടിങ്ങിലൂടെ പുരസ്‌കാര ജേതാക്കളെ കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it