ഫിലിപ്പ് രാജകുമാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്
വ്യാഴാഴ്ച മൊണാര്‍ക്‌സ് സാന്‍ഡിങ്ഹാം എസ്‌റ്റേറ്റിനു സമീപമായിരുന്നു അപകടം. അപകടത്തില്‍ രാജകുമാരന്റെ രണ്ട് സഹായികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.

X
NSH18 Jan 2019 6:09 AM GMT
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പെട്ടു. വ്യാഴാഴ്ച മൊണാര്‍ക്‌സ് സാന്‍ഡിങ്ഹാം എസ്‌റ്റേറ്റിനു സമീപമായിരുന്നു അപകടം. അപകടത്തില്‍ രാജകുമാരന്റെ രണ്ട് സഹായികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. അപകടത്തില്‍ രാജകുമാരന് പരിക്കേറ്റിട്ടില്ലെന്നും കൊട്ടാരം വ്യക്തമാക്കി.
രാജകുമാരന്‍ ഓടിച്ച കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. കൊട്ടാരത്തിനുവേണ്ടി അതിസുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേകം നിര്‍മിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനമോടിച്ച ഇരുഡ്രൈവര്‍മാരെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും നെഗറ്റീവായിരുന്നു ഫലമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
Next Story