World

ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം വീണ്ടും ആവര്‍ത്തിച്ച് ഒമാന്‍

ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യം വീണ്ടും ആവര്‍ത്തിച്ച് ഒമാന്‍
X
മസ്‌കത്ത്: ഫലസ്തീനോടുള്ള ഒമാന്റെ ഐക്യദാര്‍ഢ്യം വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. കഴിഞ്ഞ ദിവസം ബര്‍ക കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭായോഗത്തെ അഭിമുഖീകരിക്കുകയായിരുന്നു സുല്‍ത്താന്‍. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും അനുസരിച്ച് തടവിലാക്കിയവരെ മോചിപ്പിക്കണം.

സാധാരണക്കാരെ സംരക്ഷിക്കാനും അവരുടെ മാനുഷിക ആവശ്യങ്ങള്‍ ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും സുല്‍ത്താന്‍ ഊന്നി പറഞ്ഞു. ഗസ്സയിലും ഫലസ്തീന്‍ ഭൂഭാഗങ്ങളിലുമുള്ള കൈയേറ്റം മാറ്റുന്നതിനെ സുല്‍ത്താന്‍ പിന്തുണച്ചു.

ഫലസ്തീനികള്‍ക്ക് അവരുടെ ഭൂമിയില്‍ എല്ലാ അവകാശങ്ങളും സാധ്യമാവാനുള്ള സമാധാന ശ്രമങ്ങള്‍ തുടരണം. ജറൂസലം തലസ്ഥാനമായും 1967ല്‍ നിശ്ചയിച്ച അതിര്‍ത്തി അനുസരി ച്ച് സ്വതന്ത്ര സ്റ്റേറ്റ് സ്ഥാപിക്കുകയും വേണം. രണ്ട് സ്റ്റേറ്റ് എന്ന പ്രശ്‌നപരിഹാര നടപടിയുടെ അടിസ്ഥാനത്തിലായിരിക്കണം ഇത്. ഐക്യരാഷ്ട്ര സഭയുടെ തീരുമാനം നടപ്പാക്കാന്‍ അറബ് ലോകം മുന്‍കൈയെടുക്കുമെന്നും സുല്‍ത്താന്‍ ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it