World

ഇസ്രായേല്‍ തകര്‍ത്ത വെസ്റ്റ് ബാങ്കിലെ ഫ്രീഡം തിയേറ്ററിന് സമാധാന നോബേലിനുള്ള നോമിനേഷന്‍

ഇസ്രായേല്‍ തകര്‍ത്ത വെസ്റ്റ് ബാങ്കിലെ ഫ്രീഡം തിയേറ്ററിന് സമാധാന നോബേലിനുള്ള നോമിനേഷന്‍
X

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന വെസ്റ്റ് ബാങ്കിലെ ഫ്രീഡം തിയേറ്ററിന് നൊബേല്‍ സമാധാന പുരസ്‌കാരത്തിനുള്ള നോമിനേഷന്‍. ഔദ്യോഗിക അക്കൗണ്ട് വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റി തങ്ങളെ നോബേല്‍ സമാധാന പുരസ്‌കാരത്തിന് നാമനിര്‍ദേശം നടത്തിയതായി ഫ്രീഡം തിയേറ്റര്‍ അധികൃതര്‍ അറിയിച്ചത്. 24,000ത്തോളം ആളുകള്‍ താമസിച്ചിരുന്ന ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീനിലെ സമുദായിക തിയേറ്ററും സാംസ്‌കാരിക കേന്ദ്രവുമായ ഫ്രീഡം തിയേറ്റര്‍ തകര്‍ന്നിരുന്നു.

'ഞങ്ങളുടെ സഹ സ്ഥാപകരായ, 2011ല്‍ കൊല്ലപ്പെട്ട ജൂലിയാനോ മെര്‍ ഖാമിസ്, ഇപ്പോള്‍ ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന സക്കറിയ സുബൈദി എന്നിവരുടെ കാഴ്ച്ചപ്പാട് എന്നും ഞങ്ങള്‍ക്ക് പ്രചോദനമായിരുന്നു.-ഫ്രീഡം തിയേറ്റര്‍ അധികൃതര്‍ പറഞ്ഞു. ജെനിന്‍ ക്യാമ്പിന്റെ ഹൃദയത്തില്‍ നിന്ന് വിവേചനത്തിനെതിരെയും അധിനിവേശത്തിനെതിരെയും അടിച്ചമര്‍ത്തലിനെതിരെയും ശബ്ദമുയര്‍ത്തുന്ന പുതിയ തലമുറയിലെ കലാകാരന്മാരെയാണ് അവരൊരുമിച്ച് സ്വപ്നം കണ്ടത്.

ജെനിന്‍ ക്യാമ്പിലെ തുടര്‍ച്ചയായ കടന്നുകയറ്റങ്ങള്‍ക്കിടയിലും നമ്മുടെ തിയേറ്ററിന് നേരെയുണ്ടായ അക്രമണങ്ങള്‍ക്കിടയിലും നമ്മുടെ പ്രസ്ഥാനത്തിലെ കുട്ടികളും യുവജനങ്ങളും സ്ത്രീകളും പുരുഷന്മാരുമെല്ലാം ശക്തരായിക്കൊണ്ടിരിക്കും,' അവര്‍ പറഞ്ഞു. തിങ്ങിനിരങ്ങിയ ക്യാമ്പിനകത്തെ സമാധാനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി നിലനിന്നിരുന്ന തിയേറ്ററിന്റെ മതിലുകള്‍ ഇസ്രായേല്‍ സേന വെടിയുതിര്‍ത്ത് വികൃതമാക്കുകയായിരുന്നു. ജൂത മതത്തിന്റെ പ്രതീകമായ 'ഡേവിഡിന്റെ നക്ഷത്രം' ഉപയോഗിച്ച് ചുരണ്ടിയും ഭിത്തികള്‍ അലങ്കോലപ്പെടുത്തിയിരുന്നു. ഡിസംബറില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ നടത്തിയ വെടിവെപ്പില്‍ കെട്ടിടത്തിന്റെ ഒരു മതില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കെട്ടിടം തകര്‍ത്തതിന് ശേഷം തിയേറ്റര്‍ അധികാരികളായ നിരവധി പേരെ കണ്ണുകള്‍ കെട്ടി കൈവിലങ്ങ് വെച്ച് ഇസ്രായേല്‍ സേന പിടിച്ചുകൊണ്ടു പോയിരുന്നു.








Next Story

RELATED STORIES

Share it