World

ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന് സാഹിത്യ നൊബേല്‍

ആത്മകഥാംശമുള്ള രചനകളിലൂടെയാണ്, ലോക സാഹിത്യത്തില്‍ ആനി എര്‍ണു ശ്രദ്ധേയയായത്.

ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന് സാഹിത്യ നൊബേല്‍
X

സ്‌റ്റോക്‌ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന്. മനുഷ്യാവസ്ഥകളെ സൂക്ഷ്മമായും ധീരമായും ആവിഷ്‌കരിച്ചതിനാണ് ബഹുമതിയെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു.

ആത്മകഥാംശമുള്ള രചനകളിലൂടെയാണ്, ലോക സാഹിത്യത്തില്‍ ആനി എര്‍ണു ശ്രദ്ധേയയായത്. നോര്‍മന്‍ഡിക്കടുത്ത ഗ്രാമത്തില്‍ ജനിച്ച ആനി ആ ഗ്രാമീണ പശ്ചാത്തലമാണ് എഴുത്തില്‍ ഏറെയും കൊണ്ടുവന്നത്. വ്യക്തിഗത ഓര്‍മകളുടെ വേരുകള്‍ ചികയുന്നതില്‍ അവര്‍ പ്രകടിപ്പിച്ച സൂക്ഷ്മത ശ്രദ്ധേയമാണെന്ന് നൊബേല്‍ സമിതി പറഞ്ഞു.

ക്ലീന്‍ഡ് ഔട്ട്, എ മാന്‍സ് പ്ലേസ്, എ വുമണ്‍സ് സ്റ്റോറി, ഷെയിം, ഹാപ്പനിങ്, പൊസഷന്‍, ദി ഇയേഴ്‌സ്, എ ഗേള്‍സ് സ്റ്റോറി തുടങ്ങിയവയാണ് ആനി എര്‍ണുവിന്റെ പ്രധാന കൃതികള്‍.

Next Story

RELATED STORIES

Share it