World

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 9 മരണം; 66 പേര്‍ക്കു പരിക്ക്

കൂട്ടിയിടിയില്‍ ട്രെയിനുകളുടെ എന്‍ജിനുകളും മറ്റും പൂര്‍ണമായി തകര്‍ന്നു

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 9 മരണം; 66 പേര്‍ക്കു പരിക്ക്
X

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ട്രെയിനുകള്‍തമ്മില്‍ കൂട്ടിയിടിച്ച് 9 പേര്‍ മരണപ്പെടുകയും 66 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണു സംഭവം. ലാഹോര്‍ ഈസ്‌റ്റേണ്‍ സിറ്റിയില്‍നിന്നു വരികയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. കുറഞ്ഞത് ഒമ്പത് പേരുടെയെങ്കിലും മൃതദേഹം കണ്ടെടുത്തെന്നും പരിക്കേറ്റ 66 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലിസ് ഉദ്യോഗസ്ഥനായ ഒമര്‍ സലാമത്ത് ജിയോ ന്യൂസിനോടു പറഞ്ഞു. ഇതില്‍ നാലു യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. കൂട്ടിയിടിയില്‍ ട്രെയിനുകളുടെ എന്‍ജിനുകളും മറ്റും പൂര്‍ണമായി തകര്‍ന്നു. പ്രദേശവാസികളും പോലിസും റെയില്‍വേ ജീവനക്കാരും ക്രെയിനും മറ്റു ആയുധങ്ങളും ഉപയോഗിച്ചാണ് ഇവ നീക്കം ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതായി പാക് റെയില്‍വേ മന്ത്രി ശെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞു.

Next Story

RELATED STORIES

Share it