ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ്; കണ്ടെത്തിയത് ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം
രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിയെവെ ആദ്യം രണ്ടുവട്ടം പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്.
വില്ലിങ്ടണ്‍: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കേസ് റിപോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍നിന്ന് അടുത്തിടെ തിരിച്ചെത്തിയ 56കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എല്ലാം പരിശോധനാഫലം നെഗറ്റീവാണ്. ഡിസംബര്‍ 30ന് ന്യൂസിലന്‍ഡില്‍ തിരിച്ചെത്തിയ ഇവരില്‍ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് കണ്ടെത്തിയത്.
രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിയെവെ ആദ്യം രണ്ടുവട്ടം പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് അടക്കം 15 പേരാണ് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. കൊവിഡിനെ ഏറ്റവും ശക്തമായി പ്രതിരോധിച്ച രാജ്യമാണ് ന്യൂസിലന്‍ഡ്.
വൈറസിനെ പൂര്‍ണമായും തുടച്ചുനീക്കുകയും ജനജീവിതം സാധാരണനിലയിലേക്കെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും വൈറസ് ഭീഷണി ഉയരുന്നത്. അഞ്ചുദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 1,927 കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. 25 പേര്‍ മരണപ്പെട്ടു. നവംബര്‍ പകുതിയ്ക്കുശേഷം ന്യൂസിലന്‍ഡിലെ ആദ്യത്തെ കേസാണിത്. പുതുതായി കണ്ടെത്തിയ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT