വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്
നേപ്പാള്‍ വിമാന സര്‍വീസായ സമ്മിറ്റ് എയര്‍ലൈനാണ് അപകടത്തില്‍പെട്ടത്

X
RSN14 April 2019 7:50 AM GMT
കാഠ്മണ്ഡു: നേപ്പാളിലെ ടെന്‍സിങ് ഹിലാരി ലുക്ല വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം. നേപ്പാള്‍ വിമാന സര്‍വീസായ സമ്മിറ്റ് എയര്‍ലൈനാണ് അപകടത്തില്‍പെട്ടത്. റണ്‍വേയിലേക്ക് പറന്നിറങ്ങിയ സമ്മിറ്റ് എയര്‍, വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവുംകൂടുതല്‍ അപകടസാധ്യതയുള്ള വിമാനത്താവളങ്ങളില്‍ ഒന്നാണ് എവറസ്റ്റിന് സമീപമുള്ള ലുക്ല. പലപ്പോഴും പര്‍വതാരോഹണത്തിനെത്തുന്നവര്‍ ഇവിടെ നിന്നാണ് എവറസ്റ്റിന്റെ ബേസ് ക്യാംപിലേക്ക് യാത്ര ആരംഭിക്കുന്നത്.
Next Story