ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണം തുടരുന്നു
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്ക് നേരെയും സ്ഥാപനങ്ങള്‍ക്കെതിരേയുമുള്ള സംഘര്‍ഷങ്ങള്‍ വ്യാപകമായി തുടരുന്നതായി റിപോര്‍ട്ട്. മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് ഒരു കൂട്ടം അക്രമകാരികള്‍ നശിപ്പിക്കുകയാണ്. കാത്തോലിക്ക് വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നും റിപോര്‍ട്ടുകളുണ്ട്.നെഗംബോയിലെ പൊറുട്ടോട്ട വില്ലേജില്‍ കഴിഞ്ഞദിവസം ഒരു മുസ് ലിം ഓട്ടോറിക്ഷ ഡ്രൈവറും കത്തോലിക്ക വിഭാഗവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഓട്ടോറിക്ഷ പരിശോധിക്കണമെന്ന് കത്തോലിക്ക വിഭാഗത്തില്‍പ്പെടുന്ന ചിലര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
അതേസമയം, മതവിഭാഗങ്ങളല്ല പകരം മദ്യപാനികളുടെ രണ്ടു വിഭാഗങ്ങള്‍ ചേര്‍ന്നാണ് കലാപം അഴിച്ചു വിട്ടതെന്ന് ശ്രീലങ്കന്‍ പോലിസ് വക്താവ് റുവാന്‍ ഗുണശേഖര വ്യക്തമാക്കി. പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT