World

സ്‌കൂളില്‍ വെടിയുതിര്‍ത്ത് 11 കാരന്‍; അധ്യാപകന്‍ കൊല്ലപ്പെട്ടു, ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

വെടിവയ്പ്പില്‍ ഒരു അധ്യാപകന്‍ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു.

സ്‌കൂളില്‍ വെടിയുതിര്‍ത്ത് 11 കാരന്‍; അധ്യാപകന്‍ കൊല്ലപ്പെട്ടു, ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
X

മെക്‌സിക്കോ സിറ്റി: വടക്കന്‍ മെക്‌സിക്കോയിലെ സ്‌കൂളില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ത്ത് 11 വയസ്സുകാരന്‍. ടോണിയോണ്‍ നഗരത്തിലെ കോളെജിയോ സെര്‍വാന്റസ് സ്‌കൂളിലാണ് സംഭവം. വെടിവയ്പ്പില്‍ ഒരു അധ്യാപകന്‍ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സംഭവം. രണ്ട് തോക്കുകളുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥി സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവശേഷം ശുചിമുറിയില്‍ കയറി വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി. അക്രമത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല.

മെക്‌സിക്കോയിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയും അധ്യാപകനും കൊല്ലപ്പെട്ടതായി കോഹുവില സ്റ്റേറ്റ് ഗവര്‍ണര്‍ മിഗുവല്‍ ഏഞ്ചല്‍ റിക്വെല്‍മെ പറഞ്ഞു. 11 വയസുകാരന്‍ മുത്തശ്ശിമാര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ മരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കുട്ടിയുടെ ഭാഗത്തുനന്ന് പെരുമാറ്റപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഒരു പ്രത്യേക വീഡിയോ ഗെയിം കുട്ടിയെ സ്വാധീനിച്ചതായി റിപോര്‍ട്ടുകളുണ്ട്. ഇതെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്. മെക്‌സിക്കോയില്‍ സ്‌കൂളില്‍ വെടിവയ്പുണ്ടാവുന്നത് അപൂര്‍വമായാണ്. 2017 ജനുവരില്‍ മോന്ററെയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it