ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27) യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ.
ന്യൂയോര്‍ക്ക്: ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അമേരിക്കയിലെ ക്വീന്‍സില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27) യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഈ ആരാധനയിലുള്ള അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്ന് ഡോണെയുടെ സുഹൃത്തുക്കള്‍ പോലിസിന് മൊഴിനല്‍കി. ബാര്‍ ടെന്‍ഡറായി ജോലിനോക്കുകയായിരുന്നു ഡോണെ.
ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയയുണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്തുക്കള്‍ പ്രതികരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. പലപ്പോഴും അയാള്‍ പ്രകോപിതനാവുമായിരുന്നു. വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിര്‍ത്താന്‍ ഡോണെയോട് ദിനേശ്വര്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് സുഹൃത്തും ജെമിനിയിലെ കരോക്കെ ഗായികയുമായ മാല രാംധാനി പറഞ്ഞു. മുമ്പും ദിനേശ്വര്‍ ഡോണെയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ഡോണെ അത് കാര്യമാക്കിയിരുന്നില്ലെന്ന് മറ്റൊരു സുഹൃത്ത് റോഡ്‌നി പറയുന്നു. എന്നാല്‍, ഹൃത്വികിന്റെ എല്ലാ ചിത്രവും ഡോണെ കാണുമായിരുന്നു.
ഡോണെയെ കൊലപ്പെടുത്തിയകാര്യം ദിനേശ്വര്‍ തന്നെയാണ് ഡോണയുടെ സഹോദരിയെ ഫോണ്‍ സന്ദേശമായി അറിയിച്ചത്. അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് പോലിസ് പറയുന്നു. അപ്പാര്‍ട്ട്‌മെന്റ് കോമ്പൗണ്ടിലുള്ള മരത്തിലാണ് ദിനേശ്വറിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ജൂലൈയിലാണ് ദിനേശ്വറും ഡോണെയും വിവാഹിതരായത്. നേരത്തെയും ദിനേശ്വര്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇയാളെ പോലിസ് അറസ്റ്റുചെയ്യുകയും ഡോജോയിക്ക് സംരക്ഷണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT