World

ഇസ്രായേല്‍ ആക്രമണം; ലബ്‌നാനില്‍ മരണപ്പെട്ടവരുടെ എണ്ണം 900 ആയി

ഇസ്രായേല്‍ ആക്രമണം; ലബ്‌നാനില്‍ മരണപ്പെട്ടവരുടെ എണ്ണം 900 ആയി
X

ബയ്‌റൂത്ത്: ഇസ്രായേലിന്റെ ആക്രമണത്തില്‍ ലബ്‌നാനില്‍ കുറഞ്ഞത് 886 പേര്‍ കൊല്ലപ്പെടുകയും 2,141 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബ്‌നാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലബ്‌നാനെതിരേ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടയില്‍ മരണസംഖ്യ വര്‍ധിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

അക്രമം ആരോഗ്യ മേഖലയേയും ബാധിച്ചിട്ടുണ്ടെന്നും, കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരില്‍ മെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ കുറഞ്ഞത് 38 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 69 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it