കിം ജോങ് ഉന്നിന്റെ കൊല്ലപ്പെട്ട അര്‍ധ സഹോദരന്‍ സിഐഎ ഒറ്റുകാരന്‍
വിഷയവുമായി ബന്ധമുള്ള പേരുവെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സിഐഎയുമായി കിം ജോങ് നാമിനുള്ള ബന്ധത്തിന്റെ പല വിശദാംശങ്ങളും വ്യക്തമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
വാഷിങ്ടണ്‍: 2017ല്‍ മലേസ്യയില്‍ കൊല്ലപ്പെട്ട, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനായ കിം ജോങ് നാം അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സിഐഒയുടെ ഒറ്റുകാരനായിരുന്നുവെന്ന് റിപോര്‍ട്ട്. വിഷയവുമായി ബന്ധമുള്ള പേരുവെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സിഐഎയുമായി കിം ജോങ് നാമിനുള്ള ബന്ധത്തിന്റെ പല വിശദാംശങ്ങളും വ്യക്തമല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സിഐഎ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സിഐഎയും കിം ജോങ് നാമും തമ്മില്‍ കൂട്ടുകെട്ടുണ്ടായിരുന്നു എന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. വര്‍ഷങ്ങളായി ഉത്തരകൊറിയക്കു വെളിയില്‍ താമസിക്കുന്ന ഉന്നിന്റെ അര്‍ധ സഹോദരന് പ്യോങ്യാങിലെ അധികാര കേന്ദ്രങ്ങളില്‍ വലിയ പിടിപാടൊന്നുമില്ല. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നു കരുതുന്നില്ലെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജേണല്‍ വ്യക്തമാക്കി. ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികളുമായി കിം ജോങ് നാമിന് ബന്ധമുണ്ടായിരുന്നുവെന്നും മുന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തര കൊറിയന്‍ അധികൃതര്‍ ഉത്തരവിട്ടത് പ്രകാരമാണ് കിങ് ജോങ് നാമിനെ വധിച്ചതെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം ഉത്തരകൊറിയ നിഷേധിച്ചു.
2017 ഫെബ്രുവരില്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ രണ്ട് സ്ത്രീകള്‍ ജോങ് നാമിന്റെ മുഖത്ത് വിഎക്‌സ് എന്ന രാസായുധം തളിച്ച് കൊലപ്പെടുത്തിയതായാണ് ആരോപണം. ഇതിന്റെ പേരില്‍ പിടികൂടപ്പെട്ട വിയ്റ്റ്‌നാംകാരി ഡോണ്‍ തി ഹുവോങിനെ മെയിലും ഇന്തോനീസ്യക്കാരി സിതി അയിസ്യായെ മാര്‍ച്ചിലും മലേസ്യ വിട്ടയച്ചിരുന്നു.
കിം ജോങ് നാം 2017 ഫെബ്രുവരിയില്‍ മലേസ്യയിലെത്തിയത് സിഐഎ ഉദ്യോഗസ്ഥനെ കാണാനായിരുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ടില്‍ പറയുന്നത്.
RELATED STORIES
നടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMT