World

ലൈംഗികാരോപണം: യു എസ് കോണ്‍ഗ്രസ് വനിതാ അംഗം രാജിവച്ചു

ലൈംഗികാരോപണം: യു എസ് കോണ്‍ഗ്രസ് വനിതാ അംഗം രാജിവച്ചു
X

വാഷിങ്ടണ്‍: ലൈംഗികാരോപണത്തെ തുടര്‍ന്ന് യു.എസ് കോണ്‍ഗ്രസിലെ വനിതാ അംഗം രാജിവച്ചു. ഡെമോക്രാറ്റിക് എം പിയായ കാത്തി ഹില്‍ ആണ് രാജിവച്ചത്. കാത്തി ഹില്ലിന് ഓഫിസ് ജീവനക്കാരിയുമായി അവിഹിതബന്ധമുണ്ടന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഹൗസ് എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നും അന്വേഷണം നേരിടവെയാണ് കാത്തി ഹില്ലിന്റെ രാജി.

ഇന്നലെയാണ് യുഎസ് കോണ്‍ഗ്രസില്‍ നിന്ന് വിരമിക്കുന്നതായി കെയിറി അറിയിച്ചത്. കാത്തി ഹില്ലും ഓഫിസ് ജീവനക്കാരിയും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതോടെ സംഭവം പുറംലോകം അറിഞ്ഞു. കോണ്‍ഗ്രസിലേക്ക് മല്‍സരിക്കുന്ന സമയത്ത് തനിക്ക് തന്റെ പ്രചരണ വിഭാഗത്തിലെ അംഗവുമായി അനുചിതബന്ധം ഉള്ളതായി ഹില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ജീവനക്കാരിയുമായി താന്‍ ബന്ധം പുലര്‍ത്തിയിട്ടില്ലെന്നാണ് കത്തി വാദിക്കുന്നത്.

നിലവില്‍ കെയ്റ്റി ഹില്ലും ഭര്‍ത്താവുമായുള്ള വിവാഹ മോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. താനും തന്റെ സ്റ്റാഫുമായി ഉള്ള ഫോട്ടോകള്‍ പുറത്തുവിട്ട ഭര്‍ത്താവിനെയും അത് പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും അവര്‍ കുറ്റപ്പെടുത്തി. ഇവര്‍ക്കെതിരേ കേസ് നല്‍കുമെന്നും ഹില്‍ അറിയിച്ചു. തന്റെ പേര് ചീത്തയാക്കാനുള്ള ഭാഗമായാണ് ഈ സംഭവം പ്രചാരണം ചെയ്യുന്നതെന്നും കാത്തി ഹില്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കാത്തി ഹില്‍ യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


Next Story

RELATED STORIES

Share it